തന്ത്രങ്ങളുമായി ഷാറ്റോരി കേരളത്തിലേക്ക്; പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് ബ്ലാസ്റ്റേഴ്സ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th May 2019 09:44 PM  |  

Last Updated: 19th May 2019 09:44 PM  |   A+A-   |  

eelco-schattorie-northeast-united_7hbocnrovjrx1xzzbbl9bbmbu

 

കൊച്ചി: അടുത്ത ഐഎസ്എൽ സീസണിൽ മികച്ച മുന്നേറ്റം നടത്താനുള്ള ലക്ഷ്യം മുന്നിൽ കണ്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇതിന്റെ ഭാ​ഗമായി മികച്ച പരിശീലകനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. അടുത്ത ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ എൽക്കോ ഷറ്റോരി പരിശീലിപ്പിക്കും. ഷാറ്റോരിയുടെ വരവ് ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹോളണ്ടുകാരനായ ഷറ്റോരി കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐഎസ്എല്ലിൽ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകൻ എന്ന ഖ്യാതിയുമായാണ് ഷറ്റോരി കേരളത്തിലെത്തുന്നത്. ഈസ്റ്റ് ബം​ഗാൾ, പ്രയാ​ഗ് യുണൈറ്റഡ് തുടങ്ങിയ ഐലീ​ഗ് ക്ലബുകളെ നേരത്തെ പരിശീലിപ്പിച്ചിട്ടുള്ള ഷറ്റോരി കഴിഞ്ഞ സീസണിലാണ് നോർത്ത് ഈസ്റ്റിലെത്തിയത്.

ഇത്രകാലവും ഡിഫൻസീവ് ഫുട്ബോൾ കളിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുതൽ ആക്രമണ ഫുട്ബോൾ കളിക്കുമെന്ന് പ്രതീക്ഷിക്കാം. ആക്രമണ ഫുട്ബോളിന്റെ വക്താവാണ് ഷാറ്റോരി. ഒട്ടേറെ അറബ് രാജ്യങ്ങളിൽ പരിശീലപ്പിച്ച് പരിചയമുണ്ട് ഷറ്റോരിക്ക്. കഴിഞ്ഞ രണ്ട് സീസണുകളായി ദയനീയ പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിന് ഷറ്റോരിയുടെ വരവ് ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

‍ഡേവി‍ഡ് ജയിംസിനെ പുറത്താക്കിയ ശേഷം നെലോ വിൻ​ഗാദയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കോച്ച്. എന്നാൽ വിൻ​ഗാദ വന്നിട്ടും ടീമിന് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല.