പണത്തിന് വേണ്ടി എന്തൊക്കെ കാട്ടിക്കൂട്ടും? കോഹ് ലി-പന്ത് സഖ്യത്തിന്റെ വീഡിയോയെ പരിഹസിച്ച് ഓസീസ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 05:45 AM  |  

Last Updated: 19th May 2019 05:45 AM  |   A+A-   |  

kohlihodge

പരസ്യചിത്രത്തിലെ കോഹ് ലിയുടേയും റിഷഭ് പന്തിന്റേയും അഭിനയത്തെ വിമര്‍ശിച്ച് ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ് ഓസീസ് മുന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഡ്ജ്. പണത്തിന് വേണ്ടി ആളുകള്‍ എന്തെല്ലാം ചെയ്യുന്നു എന്ന് പറഞ്ഞാണ് ഹോഡ്ജ് പന്തും, കോഹ് ലിയും ഒരുമിച്ചുള്ള പരസ്യചിത്രത്തെ വിമര്‍ശിക്കുന്നത്. 

കോഹ് ലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഓസീസ് താരത്തിന്റെ പരിഹാസം. കോഹ് ലിയുടേയും പന്തിന്റേയും വീഡിയോയ്ക്ക് പുറമെ, രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഷൂട്ടില്‍ ഡാന്‍സ് കളിക്കുന്ന രഹാനെ, സ്മിത്ത്, ബെന്‍ സ്‌റ്റോക്ക് എന്നിവരുടെ വീഡിയോ പങ്കുവെച്ചും ഹോഡ്ജ് ഇത് തന്നെ പറയുന്നു, പണത്തിന് വേണ്ടി ആളുകള്‍ എന്തെല്ലാം ചെയ്യുന്നു എന്ന്.

ആരാധകരുടെ പ്രതികരണങ്ങള്‍ കൂടി വന്നതോടെ ഹോഡ്ജ് വിശദീകരണവുമായി എത്തി. അവര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. ഞാനും അതുപോലെയെല്ലാം തന്നെ ചെയ്യും. നിങ്ങളുടെ വിലയിരുത്തല്‍ വ്യത്യസ്തമായിരിക്കും. നെഗറ്റീവായിട്ടല്ല ഞാന്‍ പ്രതികരിച്ചത് എന്നും ഹോഡ്ജ് പറയുന്നു.