സീസണിലെ മൂന്നാം കിരീടവുമെടുത്ത് ചരിത്രമെഴുതി; എഫ്എ കപ്പിലും മാഞ്ചസ്റ്റര്‍ സിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 05:47 AM  |  

Last Updated: 19th May 2019 05:47 AM  |   A+A-   |  

manchestercityfacup180519

വാറ്റ്‌ഫോര്‍ഡിനെതിരെ തകര്‍പ്പന്‍ ജയവുമായി എഫ്എ കപ്പ് കിരീടം ഉയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. സ്റ്റെര്‍ലിങ്ങിന്റേയും, ഗബ്രിയേല്‍ ജീസസിന്റേയും ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് വാറ്റ്‌ഫോര്‍ഡിനെ ഗാര്‍ഡിയോളയുടെ സംഘം തകര്‍ത്തുവിട്ടത്. 

പ്രീമിയര്‍ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ പിടിച്ചെടുത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെല്‍സിയെ 2-0ന് തകര്‍ത്താണ് സിറ്റി ലീഗ് കപ്പ് നേടിയത്. 

വാറ്റ്‌ഫോര്‍ഡിനെതിരെ 26ാം മിനിറ്റില്‍ ഡേവിഡ് സില്‍വയാണ് ഗോള്‍വല കുലുക്കി തുടങ്ങിയത്. ഗബ്രിയേല്‍ ജീസസ് 38,68 മിനിറ്റുകളില്‍ ഗോള്‍ നേടി. ബ്രുയ്ന്‍ 61ാം മിനിറ്റിലും, സ്‌റ്റെര്‍ലിങ് 81, 87 മിനിറ്റിലും ഗോള്‍ വല ചലിപ്പിച്ചതോടെ വാറ്റ്‌ഫോര്‍ഡിന് മറുപടിയൊന്നുമുണ്ടായില്ല. എഫ്എ കപ്പില്‍ 116 വര്‍ഷം മുന്‍പാണ് ഇത്ര വലിയ മാര്‍ജിനില്‍ സിറ്റി കിരീടം പിടിക്കുന്നത്, ഡെര്‍ബി കൗണ്ടിയെ 6-0ന് തകര്‍ത്തായിരുന്നു അത്.