ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നു, മറഡോണയെ വീണ്ടും ശസ്ത്രക്രീയയ്ക്ക് വിധേയമാക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 21st May 2019 11:07 AM |
Last Updated: 21st May 2019 11:07 AM | A+A A- |

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശാരീരിക പ്രശ്നങ്ങള്‍ വീണ്ടും അലട്ടുന്നു. ഇടത് തോളിന് താരത്തെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രീയയ്ക്ക് വിധേയനാവുന്നതിനായി താരം മെക്സിക്കോയില്‍ നിന്നും ബ്യൂണസ് ഐറിസിലേക്കെത്തും.
മെക്സിക്കോയുടെ സെക്കന്‍ഡ് ഡിവിഷന് ടീമായ ഡോറാഡോസിന്റെ പരിശീലകനാണ് മറഡോണയിപ്പോള്. 1997ല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങള്‍ പല വിധത്തില്‍ മറഡോണയെ അലട്ടിയിരുന്നു. 2004ല്‍ മയക്കുമരുന്നിന്റെ അമിതോപയോഗത്തെ തുടര്‍ന്നുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ താരം അതിജീവിച്ചെത്തി.
ഈ വര്‍ഷം ജനുവരിയില്‍ വയറ്റിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മറഡോണ ശസ്ത്രക്രീയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. കളിക്കളത്തിലേക്ക് എത്തുമ്പോള്‍ ഡോറഡോസിനെ മെക്സിക്കന്‍ ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് മറഡോണയുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തേക്ക് കൂടി ഇവിടെ തുടരുമെന്നാണ് താരം വ്യക്തമാക്കുന്നത്.