ഐ എം വിജയൻ ഇനി സ്പോർട്സ് കൗൺസിൽ അം​ഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 07:03 PM  |  

Last Updated: 21st May 2019 07:03 PM  |   A+A-   |  

 

തിരുവനന്തപുരം : ഫുട്ബോൾ താരം ഐഎം വിജയനെ കേരള സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അം​ഗമായി തെരഞ്ഞെടുത്തു. കായിക മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഐഎം വിജയന് പുറമേ ജോർജ് തോമസ്, എം ആർ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനിൽ കുമാർ, രഞ്ജു സുരേഷ്  എന്നിവരെയും സ്റ്റാൻഡിങ് കമ്മിറ്റി അം​ഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. 

ഇവരുമായി കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാനത്തെ കായിക രം​ഗത്തിന് ഊർജം പകരുന്ന നിരവധി കാര്യങ്ങൾ ഇവർ സംസാരിച്ചുവെന്നും മന്ത്രി കുറിച്ചു.