കളി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം, അപ്പോഴും നിസ്‌കരിക്കാന്‍ സമയം കണ്ടെത്തി റാഷിദ് ഖാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 04:39 PM  |  

Last Updated: 21st May 2019 05:00 PM  |   A+A-   |  

rashidkhan

അയര്‍ലാന്‍ഡ്-അഫ്ഗാനിസ്താന്‍ രണ്ടാം ഏകദിനം തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ള സമയം. ഗ്രൗണ്ടില്‍ ഇരു ടീമിന്റേയും കളിക്കാര്‍ പരിശീലനത്തിലേര്‍പ്പെടുന്നു. ഈ സമയം ബൗണ്ടറി ലൈനിന് അപ്പുറത്ത് നിന്ന് നിസ്‌കരിക്കുകയാണ് അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍. കളിയുടെ തിരക്കുകള്‍ക്കിടയിലും പ്രാര്‍ഥന ഒഴിവാക്കാന്‍ തയ്യാറാവാത്ത റാഷിദിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. 

ജേഴ്‌സി ധരിച്ചാണ് റാഷിദ് പ്രാര്‍ഥനയില്‍ മുഴുകുന്നത്. മതത്തെ എന്നും മുറുകെ പിടിച്ചാണ് റാഷിദിന്റെ മുന്നോട്ടു പോക്ക്. മതത്തിന് ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് റാഷിദ് എന്നും തുറന്നു പറഞ്ഞിട്ടുമുണ്ട്. അതിന്റെ മറ്റൊരു തെളിവാണ് അയര്‍ലാന്‍ഡിലെ സ്റ്റോര്‍മോന്റ് സ്‌റ്റേഡിയത്തില്‍ നിന്നും വരുന്നത്. 

ലോകകപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് അഫ്ഗാനിസ്താന്റെ അയര്‍ലാന്‍ഡിനെതിരായ മത്സരം. ആദ്യ ഏകദിനത്തില്‍ അയര്‍ലാന്‍ഡ് ജയിച്ചിരുന്നു രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുകയാണ് അഫ്ഗാനിസ്താന്‍. 19 ഓവര്‍ പിന്നിടുമ്പോള്‍ മുഹമ്മദ് ഷഹ്‌സാദിന്റേയും റഹ്മത് ഷായുടേയും ബലത്തില്‍ അവര്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന സ്‌കോറിലാണ്.