സിനിമയുടെ പേര് പിടിച്ചില്ല, തന്റെ ജീവചരിത്രം പറയുന്ന സിനിമ കാണരുതെന്ന ആഹ്വാനവുമായി മറഡോണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 10:49 AM  |  

Last Updated: 21st May 2019 10:49 AM  |   A+A-   |  

maradona54

തന്റെ ജീവിതം പറയുന്ന സിനിമയ്‌ക്കെതിരെ ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ. സിനിമയുടെ പേരാണ് മറഡോണയെ പ്രകോപിപ്പിച്ചത്. സിനിമ തീയറ്ററില്‍ പോയി കാണരുത് എന്നാണ് മറഡോണ ആരാധകരോട് ആഹ്വാനം ചെയ്യുന്നത്. 

ഡീഗോ മറഡോണ; റിബല്‍,ഹീറോ, ഹസ്റ്റലര്‍, ഗോഡ് എന്നാണ് സിനിമയുടെ പേര്. അതില്‍ ഹസ്റ്റ്‌ലര്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് മറഡോണയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഞാന്‍ ഫുട്‌ബോള്‍ കളിച്ചാണ് പണം ഉണ്ടാക്കിയത്. ആരേയും വഞ്ചിക്കുകയോ, നിയമവിരുദ്ധമല്ലാത്ത് വഴികളിലൂടെ പണം സമ്പാദിച്ചിട്ടുമില്ല. സിനിമ കാണാന്‍ ആളുകളെ ആകര്‍ശിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതുപോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മറഡോണ പറയുന്നു. 

എനിക്ക് സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ല. സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് സിനിമയും ഇഷ്ടപ്പെടില്ല. നിങ്ങള്‍ ആ സിനിമ കാണാന്‍ പോവരുത് എന്നും മറഡോണ പറയുന്നു. എന്നാല്‍ ചരിത്രം നോക്കി തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് എന്നാണ് സിനിമയുടെ സംവിധായതനായ അസിഫ് കപഡിയ പ്രതികരിച്ചത്. ആ ചരിത്രം പരിശോധിക്കുമ്പോള്‍ മറഡോണ സ്വയം മനസിലാക്കാത്ത നിരവധി പ്രതിച്ഛായകള്‍ അദ്ദേഹത്തിനുണ്ടെന്ന് കാണാമെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു.