കിടിലന്‍ ഡാന്‍സുമായി കോഹ് ലി, ഇതിലും നന്നായി നിങ്ങള്‍ ചുവടുവയ്ക്കുമോ? വെല്ലുവിളിച്ച്‌ ഇന്ത്യന്‍ നായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 02:37 PM  |  

Last Updated: 22nd May 2019 02:37 PM  |   A+A-   |  

kohlicute

താളം പിടിച്ചുള്ള കോഹ് ലിയുടെ ചുവടുകള്‍ ഗ്രൗണ്ടിലും, പുറത്തും ആരാധകര്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും നല്ല ക്യൂട്ട് ഡാന്‍സുമായി കോഹ് ലി വരുന്നു. വെറുതെ വരികയല്ല. ആരാധകരെ ചലഞ്ച് ചെയ്യുകയുമാണ് കോഹ് ലി. 

രണ്ട് സുഹൃത്തുക്കളെ കൂടി തന്റെ നൃത്തച്ചുവടുകളെ തോല്‍പ്പിക്കാന്‍ പറഞ്ഞ് കോഹ് ലി വെല്ലുവിളിക്കുന്നുണ്ട്. ബാംഗ്ലൂരിലെ സഹതാരം ഡിവില്ലിയേഴ്‌സിനേയും, ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരേയുമാണ് കോഹ് ലി ചലഞ്ച് ചെയ്യുന്നത്. 

എന്റെ ചുവടുകളേക്കാള്‍ നന്നായി കളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ പങ്കെടുക്കൂ എന്നാണ് ആരാധകരോട് കോഹ് ലി പറയുന്നത്. കോഹ് ലിയെ ഇംപ്രസ് ചെയ്യിക്കുന്ന ആരാധകന് ഇന്ത്യന്‍ നായകനെ നേരില്‍ കാണാനും അവസരമുണ്ട്. 

കളിക്കളത്തിലേക്ക് വരുമ്പോള്‍ ആരാധകരുടെയെല്ലാം പ്രതീക്ഷയേറ്റി കോഹ് ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. മെയ് 25നാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. രണ്ടാമത്തെ സന്നാഹ മത്സരം മെയ് 28. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.