'ഹിറ്റ്മാന്‍'; ഹിറ്റായി മാറിയ ഈ പേര് എവിടെ നിന്ന് വന്നു; വെളിപ്പെടുത്തലുമായി രോഹിത് ശർമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 05:55 AM  |  

Last Updated: 22nd May 2019 05:55 AM  |   A+A-   |  

rohit120219_0

 

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റിങ് കരുത്തായി നിൽക്കുന്നത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ സ്വന്തമാക്കിയിട്ടുള്ള രോഹിത് 'ഹിറ്റ്മാന്‍' എന്ന ഓമനപ്പേരിലും അറിയാറുണ്ട്. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റനടികളാണ് രോഹിത്തിന് അത്തരമൊരു പേര് നൽകിയത്. 

എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമുണ്ടായിരുന്നില്ല. ഹിറ്റ്മാൻ എന്ന ഹിറ്റ് പേര് വന്നത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രോഹിത് ശര്‍മ തന്നെ രം​ഗത്തെത്തി. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആ പേര് താന്‍ ആദ്യമായി കേള്‍ക്കുന്നതെന്ന് രോഹിത് പറയുന്നു. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിച്ചതെന്നും രോഹിത് വ്യക്തമാക്കി. 2013ല്‍ ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.