കോഹ് ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാനാവില്ല, ഇന്ത്യന്‍ ടീമിന് സച്ചിന്റെ മുന്നറിയിപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 04:47 PM  |  

Last Updated: 22nd May 2019 04:47 PM  |   A+A-   |  

sachinkohli

കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കളിക്കാന്‍ കോഹ് ലിയെ കൂടാതെ മറ്റൊരു താരത്തിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഓരോ മത്സരത്തിലും മികവ് കാട്ടി മുന്നോട്ടു വരുന്ന ഒരു താരമുണ്ടാവും. എന്നാല്‍ ടീം സപ്പോര്‍ട്ട് ഇല്ലാതെ ഒരാളുടെ മികവ് മാത്രം കൊണ്ട് നമുക്ക് കൂടുതലൊന്നും ചെയ്യാനാവില്ല. ഒരു വ്യക്തിയുടെ മികവ് കൊണ്ട് ടൂര്‍ണമെന്റ് ജയിക്കാനാവില്ലെന്ന് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനം എന്നത് ഒരു നമ്പര്‍ മാത്രമാണ്. നമുക്ക് ആ സ്ഥാനത്തേക്ക് ബാറ്റ്‌സ്മാനുണ്ട്. അത് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളു. നാലാം നമ്പര്‍ എന്നത് ഒരു പ്രശ്‌നമായി ഞാന്‍ കാണുന്നില്ല. 4,6,8 എന്നിങ്ങനെ ഏത് ബാറ്റിങ് പൊസിഷനിലായാലും എന്താണ് തങ്ങളുടെ ജോലി എന്ന് മനസിലാക്കാന്‍ പാകത്തില്‍ വേണ്ടത്ര മത്സരങ്ങള്‍ നമ്മുടെ താരങ്ങള്‍ കളിച്ചു കഴിഞ്ഞുവെന്നും സച്ചിന്‍ പറഞ്ഞു.