നീല കണ്ണുകളും സ്വര്‍ണ തലമുടിയും, എന്തൊരു ഫിഗറാണ്അവള്‍...ബ്രോഡിനെ ആദ്യമായി കണ്ട നിമിഷം വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചാണ് ഇത്ര കൗതുകകരമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ പറയുന്നത്
നീല കണ്ണുകളും സ്വര്‍ണ തലമുടിയും, എന്തൊരു ഫിഗറാണ്അവള്‍...ബ്രോഡിനെ ആദ്യമായി കണ്ട നിമിഷം വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

ഡ്രസിങ് റൂമില്‍ ഞങ്ങള്‍ ആദ്യമായി കണ്ട സമയം. നീണ്ടു കിടക്കുന്ന സ്വര്‍ണ തലമുടിയും, നീലക്കണ്ണുകളും, കിടിലന്‍ ഫിഗറും...എത്ര സുന്ദരിയാണ് ഇവള്‍...ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ പറയുന്നത്...ആരെക്കുറിച്ചാണെന്നല്ലേ? പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചാണ് ഇത്ര കൗതുകകരമായി ജെയിംസ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. 

തന്റെ ആത്മകഥയായ ബൗള്‍ സ്ലീപ്പ് റിപ്പീറ്റില്‍ ബ്രോഡിനെ കുറിച്ച് ആന്‍ഡേഴ്‌സന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്...ബൗളിങ്ങില്‍ ഞങ്ങള്‍ ഒരിക്കലും പരസ്പരം മത്സരിച്ചിട്ടില്ല. കാരണം ഞങ്ങളുടെ കഴിവുകള്‍ വ്യത്യസ്തമാണ്. സ്റ്റീപ്പ് ബൗണ്‍സുകളായിരിക്കും ചിലപ്പോള്‍ ബ്രോഡിനെ കുഴയ്ക്കുക. എനിക്കാണെങ്കില്‍ സ്വിങ് ചെയ്യിക്കുന്നതിലെ ബുദ്ധിമുട്ടാവും. ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്...

ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് 1000 വിക്കറ്റുകള്‍ ഇംഗ്ലണ്ടിനായി വീഴ്ത്തിയെന്നത് സ്വപ്‌ന തുല്യമാണ്. ബൗളിങ് കൂട്ടുകെട്ടില്‍ പരസ്പരം വിശ്വാസം പുലര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏത് സമയത്തും കളിയുടെ ഗതി തിരിക്കാന്‍ സാധിക്കും എന്നതാണ് ബ്രോഡിന്റെ പ്രത്യേകത. ഞങ്ങള്‍ക്കിരുവര്‍ക്കും പൊതുവായുള്ള ഒരു സ്വഭാവമുണ്ട്. ഉറക്കത്തോടുള്ള ഇഷ്ടം. എല്ലാവരും പുലര്‍ച്ചെ എഴുന്നേറ്റ്  പരിശീലനത്തിലേര്‍പ്പെടുമ്പോള്‍ ഞങ്ങള്‍ ഇരുവരും അരമണിക്കൂര്‍ കൂടുതല്‍ കിടക്കാം എന്നാവും ചിന്തിക്കുക. ഏറ്റവും അവസാന നിമിഷമാവും ഞങ്ങള്‍ ടീമിനൊപ്പം ചേരുക. 

575 വിക്കറ്റാണ് ആന്‍ഡേഴ്‌സന്റെ സമ്പാദ്യം, 437 വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്. കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കൂട്ടുകെട്ടുകളില്‍, മഗ്രാത്ത്-വോണ്‍, മുത്തയ്യ മുരളീധരന്‍-ചാമിന്ദ വാസ് എന്നിവരാണ് ആന്‍ഡേഴ്‌സനും, ബ്രോഡിനും മുന്നിലുള്ളത്. ലോകകപ്പിന് ശേഷം ആഷസിനായി കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com