മണിക്കൂറുകളോളം പ്രേതം തടഞ്ഞുവെച്ചു, പേടിച്ചിട്ട് ഒരുമിച്ചാണ് കിടന്നത്; ഹോട്ടലിലെ പ്രേത സാന്നിധ്യത്തെ കുറിച്ച് പറഞ്ഞ് മന്ദാനയും കൗറും

ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുന്ന സമയം. എനിക്കും പ്രേതങ്ങള്‍ എന്നാല്‍ പേടിയാണ്. പക്ഷേ ഹര്‍മന് ഒരു രക്ഷയുമില്ലാത്ത പേടിയാണ്
മണിക്കൂറുകളോളം പ്രേതം തടഞ്ഞുവെച്ചു, പേടിച്ചിട്ട് ഒരുമിച്ചാണ് കിടന്നത്; ഹോട്ടലിലെ പ്രേത സാന്നിധ്യത്തെ കുറിച്ച് പറഞ്ഞ് മന്ദാനയും കൗറും

ബൗളര്‍മാരെ തകര്‍ത്തടിച്ചു പറത്തുന്ന ഹര്‍മന്‍പ്രീത് കൗറിന് ഒന്നിനേയും പേടിയില്ലെന്ന്‌ ഏതൊരു ക്രിക്കറ്റ് പ്രേമിയും പറഞ്ഞു പോവും. പക്ഷേ സഹതാരമായ സ്മൃതി മന്ദാന അതിനോട് യോജിക്കില്ല. പ്രേതങ്ങളെ ഭയമാണ് ഹര്‍മന്‍പ്രീതിന് എന്നാണ് മന്ദാന വെളിപ്പെടുത്തുന്നത്. ആ സംഭവം തെളിയിക്കുന്ന കൗതുകകരമായ സംഭവത്തെ കുറിച്ചും മന്ദാന പറയുന്നു. 

ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കുന്ന സമയം. എനിക്കും പ്രേതങ്ങള്‍ എന്നാല്‍ പേടിയാണ്. പക്ഷേ ഹര്‍മന് ഒരു രക്ഷയുമില്ലാത്ത പേടിയാണ്. അതിനാല്‍ ഞാന്‍ എപ്പോഴും ഹര്‍മനെ പേടിപ്പിക്കാന്‍  ശ്രമിക്കും. അന്ന്, ഞങ്ങള്‍ തങ്ങുന്ന ഹോട്ടലുമായി ബന്ധപ്പെട്ട പ്രേതകഥകള്‍ ഞാന്‍ ഹര്‍മനോട് പറഞ്ഞു. മാത്രമല്ല, മറ്റ് ടീം അംഗങ്ങളില്‍ നിന്നും കേട്ടിട്ടുള്ള പ്രേതകഥകളും പറഞ്ഞ് ഞാന്‍ ഹര്‍മനെ പേടിപ്പിച്ചു കൊണ്ടിരുന്നു. 

കഥകളെല്ലാം ഹര്‍മന്‍ കേട്ടിരുന്നുവെങ്കിലും ഒടുവില്‍ എനിക്ക് പാരയായി. ഹര്‍മന്റെ മുറിയില്‍ തന്നെ രാത്രി കിടക്കാന്‍ പറഞ്ഞ് എന്നെ നിര്‍ബന്ധിച്ചുവെന്ന് മന്ദാന പറയുന്നു. എല്ലാവര്‍ക്കും സിംഗിള്‍ റൂം ഉണ്ടായിരുന്നു. പക്ഷേ ഭയാനകമായ അന്തരീക്ഷമാണ് ആ ഹോട്ടലിലുണ്ടായത്. ഞങ്ങള്‍ മൂന്ന് പേര്‍ ഒരു മുറിയില്‍ കിടന്നു. പക്ഷേ അവരെ ഉറങ്ങാന്‍ ഞാന്‍ സമ്മതിച്ചില്ല. എനിക്ക് പേടിച്ചിട്ട് ഉറങ്ങാന്‍ പറ്റുന്നുണ്ടായില്ലെന്നാണ് ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത്. 

എന്നാല്‍ ഹോട്ടലില്‍ ശരിക്കും ഞങ്ങള്‍ പ്രേതത്തെ കണ്ടില്ല. പക്ഷേ രണ്ട് മൂന്ന് സഹതാരങ്ങള്‍ പറഞ്ഞത് അവര്‍ക്ക് പ്രേതത്തിന്റെ സാന്നിധ്യം അറിയാനായി എന്നാണ്. ഒരു മണിക്കൂറോളം തന്നെ പ്രേതം തടവിലാക്കിവെച്ചുവെന്നാണ് സഹതാരമായ സുഷ്മ വര്‍മ ഞങ്ങളോട് പറഞ്ഞത്. മണിക്കൂറുകളോളം സുഷ്മ കരയുകയും ചെയ്തു. ആര്‍ക്കറിയാം, ചിലപ്പോള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടാവുമെന്നാണ്  മന്ദാന പറയുന്നത്. ഓണ്‍ലൈന്‍ ചാറ്റ് ഷോ ആയ വാട്ട് ദി ഡക്കില്‍ സംസാരിക്കുകയായിരുന്നു് ഹര്‍മന്‍പ്രീത് കൗറും മന്ദാനയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com