റസലിന്റെ അതിഭീകര ബൗണ്‍സറേറ്റ് വീണ് ഖവാജ; ലോകകപ്പ് കടുപ്പമേറിയതാവും, ഇതാ സൂചന!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 12:20 PM  |  

Last Updated: 24th May 2019 09:54 AM  |   A+A-   |  

khawaja5

ലോകകപ്പില്‍ മത്സരങ്ങള്‍ എത്രമാത്രം കടുപ്പമേറിയതാവും? ഓസ്‌ട്രേലിയ-വിന്‍ഡിസ്  മത്സരത്തിലെ റസലിന്റെ ബൗണ്‍സര്‍ മാത്രമെടുത്താല്‍ മതി, കാര്യങ്ങള്‍ അത്ര സുഖകരമാവില്ലെന്ന് വ്യക്തമാവും. റസലിന്റെ കരുത്ത് നിറഞ്ഞ ബൗണ്‍സര്‍ തലയില്‍ കൊണ്ട് റിട്ടയേര്‍ഡ് ഹര്‍ട്ടായി ഓസീസിന്റെ ഉസ്മാന്‍ ഖവാജയ്ക്ക് ക്രീസ് വിടേണ്ടി വന്നു. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറിലാണ് റസലിന്റെ തകര്‍പ്പന്‍ ബൗണ്‍സര്‍ വന്നത്. ഖവാജയുടെ താടിയെല്ലിലേക്കാണ് ആ പന്ത് വന്നടിച്ചത്. ക്രീസില്‍ നിന്നും ഖവാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. 
ഖവാജയുടെ താടിയെല്ല് സ്‌കാന്‍ ചെയ്യുകയും, താരത്തിന് ലോകകപ്പ് നഷ്ടപ്പെടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. 

പെട്ടെന്ന് തന്നെ ഖവാജയ്ക്ക് തിരികെയെത്താന്‍ സാധിക്കുമെന്ന് സഹതാരം ഷോണ്‍ മാര്‍ഷ് പറഞ്ഞു. ആദ്യം ഖവാജയ്ക്ക് നിയന്ത്രണം കിട്ടിയില്ല. തലയില്‍ പന്ത് അടിക്കുമ്പോള്‍ അങ്ങനെയാവും. എന്നാല്‍ ഖവാജ കരുത്തനാണ്. മത്സരങ്ങളിലേക്ക് വേഗം തന്നെ ഖവാജയ്ക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്ന് മാര്‍ഷ് വ്യക്തമാക്കി.