ഇതില്‍ കൂടുതല്‍ എന്താണ് സൗത്ത് ആഫ്രിക്ക ചെയ്യേണ്ടത്? റണ്‍സ് ഇങ്ങനെ ഒഴുകുമ്പോഴുള്ള ചന്തമുണ്ടല്ലോ, അതും ലോകകപ്പിലാവുമ്പോള്‍!

മറക്കാനാവാത്ത നിമിഷങ്ങളും ലോകകപ്പ് സമ്മാനിക്കും. അങ്ങനെ, ഓര്‍മകളുടെ കൂട്ടത്തില്‍ ഏവരേയും അമ്പരപ്പിച്ച് റണ്‍ ഒഴുകിയ നിമിഷങ്ങളുമുണ്ട്
ഇതില്‍ കൂടുതല്‍ എന്താണ് സൗത്ത് ആഫ്രിക്ക ചെയ്യേണ്ടത്? റണ്‍സ് ഇങ്ങനെ ഒഴുകുമ്പോഴുള്ള ചന്തമുണ്ടല്ലോ, അതും ലോകകപ്പിലാവുമ്പോള്‍!

ലോകകപ്പ് ആരംഭിക്കുമ്പോള്‍ ആരാധകരെല്ലാം പ്രതീക്ഷയിലാണ്. ഏറ്റവും മികച്ച് ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഓരോ ടീമും ശ്രമിക്കുമ്പോള്‍ ക്രിക്കറ്റ് ആവേശം അതിന്റെ കൊടുമുടിയിലെത്തും. മറക്കാനാവാത്ത നിമിഷങ്ങളും ലോകകപ്പ് സമ്മാനിക്കും. അങ്ങനെ, ഓര്‍മകളുടെ കൂട്ടത്തില്‍ ഏവരേയും അമ്പരപ്പിച്ച് റണ്‍ ഒഴുകിയ നിമിഷങ്ങളുമുണ്ട്. 

400ന് മുകളില്‍ സ്‌കോര്‍ ചെയ്യുക എന്നത് നിലവില്‍ ലോകക്രിക്കറ്റില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ലോകകപ്പില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യുക എന്നാല്‍ അത് നല്‍കുന്ന ആവേശം മറ്റൊന്നാവും. ലോകകപ്പില്‍ 400ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയ മൂന്ന് ടീമുകളുണ്ട്. ആ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. 

ഇന്ത്യ

2007 ലോകകപ്പ് ഇന്ത്യയ്ക്ക് നിരാശാജനകമായിരുന്നു. ഗ്രൂപ്പ് ഘട്ടം പിന്നിടാനാവാതെ ഇന്ത്യ പുറത്തായി. എന്നാല്‍ ആ വര്‍ഷം 400ന് മുകളില്‍ ഇന്ത്യ സ്‌കോര്‍ കണ്ടെത്തി. ബെര്‍മുഡയായിരുന്നു ഇന്ത്യയുടെ ഇര. അഞ്ച് വിക്കറ്ര് നഷ്ടത്തില്‍ 413 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 

114 റണ്‍സ് എടുത്ത സെവാഗാണ് ബെര്‍മുഡയെ അടിച്ചു പറത്തുന്നതില്‍ മുന്നില്‍ നിന്നത്. അന്ന് 257 റണ്‍സിന് ഇന്ത്യ ജയം പിടിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ജിനിലെ ജയമാണ് അത്. 

ഓസ്‌ട്രേലിയ

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയതിന്റെ റെക്കോര്‍ഡ് ഓസ്‌ട്രേലിയയ്ക്കാണ്. അഫ്ഗാനിസ്താനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. 133 പന്തില്‍ നിന്നും 178 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണറാണ് അന്ന് കൂടുതല്‍ ആക്രമണകാരിയായത്. 

വാര്‍ണറിന് കട്ടയ്ക്ക് നിന്ന് സ്മിത്ത് പിന്തുണ നല്‍കിയെങ്കിലും 95 റണ്‍സില്‍ നില്‍ക്കെ പുറത്തായി സ്മിത്തിന് സെഞ്ചുറി നഷ്ടപ്പെട്ടു. ഇരുവര്‍ക്കുമൊപ്പം മാക്‌സ്വെല്‍ കൂടി തകര്‍ത്തു കളിച്ചതോടെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്കെത്തി. 39 പന്തില്‍ നിന്നാണ് മാക്‌സ്വെല്‍ 88 റണ്‍സ് എടുത്തത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ അഫ്ഗാനിസ്താന്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 

സൗത്ത് ആഫ്രിക്ക

കൂറ്റന്‍ റണ്‍സ് കണ്ടെത്തുന്നതില്‍ മുന്‍ പന്തിയിലുണ്ട് സൗത്ത് ആഫ്രിക്ക. ലോകകപ്പില്‍ രണ്ട് വട്ടം 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ടീമാണ് സൗത്ത് ആഫ്രിക്ക. 2015 ലോകകപ്പിലായിരുന്നു ഇത്. ആദ്യം വിന്‍ഡിസിനെതിരെ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അത്. ലോക ക്രിക്കറ്റ് അന്ന് കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകാരിയാവുകയായിരുന്നു ഡിവില്ലിയേഴ്‌സ്. 

66 പന്തില്‍ നിന്നാണ് 162 റണ്‍സ് എടുത്ത് ഡിവില്ലിയേഴ്‌സ് ആഞ്ഞുവീശിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക 408 റണ്‍സ് കണ്ടെത്തി. വിന്‍ഡിസിനെ 257 റണ്‍സിന് തറപറ്റിച്ചു. അയര്‍ലാന്‍ഡിനെതിരെയായിരുന്നു രണ്ടാമത്തെ വട്ടം അവര്‍ 400ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. അംലയുടേയും ഡുപ്ലസിസിന്റേയും സെഞ്ചുറിയുടെ ബലത്തിലായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com