ഓർമകളിൽ ആ ഫൈനൽ; ലോകകപ്പിനുള്ള പുത്തൻ ജേഴ്സി പുറത്തിറക്കി ഇം​ഗ്ലണ്ട്; വൻ ഹിറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 12:01 AM  |  

Last Updated: 23rd May 2019 12:01 AM  |   A+A-   |  

D7HH9yBWwAI1suw

 

ലണ്ടൻ: ഈ മാസം അവസാനം സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇം​ഗ്ലണ്ട് ടീം ഒരുങ്ങി. ലോകകപ്പിൽ അണിയാനുള്ള ടീമിന്റെ ജേഴ്സി പുറത്തിറക്കി. 

ആകാശ നീല‌നിറത്തിലുള്ള ജേഴ്സിയിൽ നീല നിറത്തിൽ ചില സ്ട്രിപ്പുകളുണ്ട്. ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ, ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

നായകൻ ഓയിൻ മോർഗനൊപ്പം, ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ എന്നിവർ പുതിയ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇം​ഗ്ലണ്ട് ടീം പുറത്ത് വിട്ടത്. 1992 ലോകകപ്പിൽ ടീം കളിച്ച ജേഴ്സിയുമായി ഏറെ സാദൃശ്യമുള്ള ജേഴ്സിയാണിത്.

ഈ പുത്തൻ ജേഴ്സി കിറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 1992 ലോകകപ്പിൽ ടീം ഫൈനലിലെത്തിയപ്പോൾ അണിഞ്ഞ ജേഴ്സിയുമായി സാമ്യമുള്ള ഈ പുതിയ കിറ്റ് ഇത്തവണയും ടീമിന് ഭാഗ്യം കൊണ്ട് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.