'ബൗളർമാർക്ക് എന്നെ പേടിയാണ്; പക്ഷേ അവർ പുറത്ത് പറയില്ലെന്ന് മാത്രം'- ക്രിസ് ​ഗെയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 05:55 AM  |  

Last Updated: 23rd May 2019 05:55 AM  |   A+A-   |  

Chris-Gayle-celebration

 

ലണ്ടൻ: ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാർക്കെല്ലാം തന്നെ പേടിയാണെന്ന് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ​ഗെയിൽ. പക്ഷേ അത് തുറന്ന് സമ്മതിക്കാൻ ബൗളർമാർ തയ്യാറാകാറില്ലെന്നും ​ഗെയിൽ പറയുന്നു. 

'എന്റെ ശക്തിയെന്താണെന്ന് ഓരോ ബൗളർക്കും നന്നായി അറിയാം. എനിക്ക് നേരെ ബൗൾ ചെയ്യാൻ എത്തുമ്പോൾ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് മുന്നിലെന്ന് അവരുടെ മനസ് മന്ത്രിക്കും. നിങ്ങൾ അവരോട് ചോദിച്ചു നോക്കു. ക്യാമറ ഓൺ ആണെങ്കിൽ അവർ പറയും ​ഗെയിലിനെ പേടിയില്ലെന്ന്. പക്ഷേ ക്യമാറയില്ലെങ്കിൽ ​ഗെയിൽ നിസാരനല്ലെന്ന് അവർ സമ്മതിക്കും'- ​ഗെയിൽ പറഞ്ഞു. 

യുവ ബൗളർമാരെ നേരിടുന്നത് എളുപ്പമല്ലെന്ന് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. 39 വയസ് കഴിഞ്ഞ ​ഗെയിൽ കരിയറിലെ അഞ്ചാമത്തെ ലോകകപ്പിനാണ് ഇം​ഗ്ലണ്ടിലെത്തിയിരിക്കുന്നത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ​ഗെയിൽ കളിക്കുന്നത്.