'ഇവിടെ പുതുമഴ എന്നെ സ്വീകരിക്കുകയാണ്'; കേരളത്തില്‍ മഴ കണ്ട് സച്ചിന്റെ കാര്‍ യാത്ര, വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 24th May 2019 11:24 PM |
Last Updated: 24th May 2019 11:24 PM | A+A A- |

കൊച്ചി: സ്വകാര്യ പരിപാടില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ തന്നെ വരവേറ്റ മഴയെ കുറിച്ചുളള സച്ചിന് ടെണ്ടുല്‍ക്കറിന്റെ വര്‍ണ്ണന സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'ഇവിടെ പുതുമഴ പെയ്യുകയാണ്. എന്നെ സ്വീകരിക്കുകയാണ്..കേരളം..ദൈവത്തിന്റെ സ്വന്തം രാജ്യം.' കേരളത്തിലെത്തിയ സച്ചിന് ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞ വാക്കുകളാണിത്.
മഴ കണ്ട് കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സച്ചിന് ആരാധകര്‍ക്കായി പങ്കുവച്ചത്. കേരളത്തിലേക്ക് വന്ന തന്നെ മഴയാണ് സ്വീകരിക്കുന്നതെന്ന് സച്ചിന് അഭിമാനത്തോടെയാണ് വിഡിയോയില്‍ പറയുന്നത്. പുതുമഴ പെയ്യുകയാണെന്നും മണ്ണിന്റെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും സച്ചിന് പറയുന്നുണ്ട്.
Welcomed in Kerala with some beautiful weather. pic.twitter.com/8eyU4mff5s
— Sachin Tendulkar (@sachin_rt) May 24, 2019
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ന് വൈകീട്ടാണ് സച്ചിന് കൊച്ചിയില്‍ എത്തിയത്. ഐഎസ്എല്ലില്‍ നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാളായിരുന്ന സച്ചിന് പലപ്പോഴും കൊച്ചിയില്‍ എത്താറുണ്ടായിരുന്നു.