എതിര്‍ ടീമില്‍ നിന്ന് മോഹിപ്പിക്കുന്ന ആ താരമേതാണ്? പത്ത് നായകന്മാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എതിരാളികള്‍ ഇവര്‍

നിങ്ങളുടെ ടീമില്‍ വേണം എന്നാഗ്രഹിക്കുന്ന എതിര്‍ ടീമിലെ താരം ഏതെന്ന ചോദ്യമാണ് ലോകകപ്പില്‍ പോരിനിറങ്ങുന്ന പത്ത് നായകന്മാര്‍ക്ക് മുന്നിലേക്കും എത്തിയത്
എതിര്‍ ടീമില്‍ നിന്ന് മോഹിപ്പിക്കുന്ന ആ താരമേതാണ്? പത്ത് നായകന്മാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എതിരാളികള്‍ ഇവര്‍

എതിര്‍ ടീമിലെ ഒരു താരത്തെ കണ്ട് ആ താരം നമ്മുടെ ടീമില്‍ ഉണ്ടായിരുന്നെങ്കിലോ എന്ന് നമ്മള്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്...ടീം നായകന്മാരാവുമ്പോള്‍ അങ്ങനെ ഒരു ചിന്ത എപ്പോഴെങ്കിലും അവരെ കീഴടക്കിയിട്ടുമുണ്ടാവും. അങ്ങനെ, നിങ്ങളുടെ ടീമില്‍ വേണം എന്നാഗ്രഹിക്കുന്ന എതിര്‍ ടീമിലെ താരം ഏതെന്ന ചോദ്യമാണ് ലോകകപ്പില്‍ പോരിനിറങ്ങുന്ന പത്ത് നായകന്മാര്‍ക്ക് മുന്നിലേക്കും എത്തിയത്. 

മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പത്ത് നായകന്മാരേയും ഐസിസി ഒരുമിച്ചെത്തിച്ചപ്പോഴായിരുന്നു അത്. അവിടെ ഏറ്റവും കൗതുകകരമായ ഉത്തരം നല്‍കിയത് ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനാണ്. കളിക്കാരെയല്ല, ഓസ്‌ട്രേലിയന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചിനെ തങ്ങള്‍ക്ക് വേണമെന്നാണ് മോര്‍ഗന്‍ പറഞ്ഞത്....മറ്റ് നായകന്മാര്‍ക്ക് വേണ്ട കളിക്കാര്‍ ഇവരാണ്....

1. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ- ബെന്‍ സ്റ്റോക്ക്
2. സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസ്- റാഷിദ് ഖാന്‍, ജസ്പ്രിത് ബൂമ്ര, വിരാട് കോഹ് ലി
3. കെയിന്‍ വില്യംസന്‍-റാഷിദ് ഖാന്‍
4. സര്‍ഫ്രാസ് ഖാന്‍- ജോസ് ബട്ട്‌ലര്‍
5. ജാസന്‍ ഹോള്‍ഡര്‍- ഞങ്ങളുടേത് നല്ല ടീമാണ്, പുറത്ത് നിന്ന് ആരേയും ആവശ്യമില്ല.
6. മഷ്‌റഫ് മൊര്‍താസ- വിരാട് കോഹ് ലി
7. ഗുല്‍ബാദിന്‍ നയ്ബ്- അന്നത്തെ ദിവസം പോലെ
8. ആരോണ്‍ ഫിഞ്ച്- റബാഡ
9. കോഹ് ലി- ഡുപ്ലസിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com