ബാഗില്‍ ഷാംപെയ്‌നുമായാണ് ഫൈനല്‍ കളിക്കാന്‍ പോയത്, ലക്ഷ്യം വെച്ചത് മൂന്ന് മണിക്കൂര്‍ കൊണ്ട് വിന്‍ഡിസിനെ പുറത്താക്കാന്‍; ലോര്‍ഡ്‌സില്‍ കിരീടം ഉയര്‍ത്തിയ ഓര്‍മകളുമായി കപില്‍ദേവ്‌

വിന്‍ഡിസിനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് അധികൃതര്‍ കരുതിയില്ല. അതിനാല്‍ ഷ്യാംപെയ്ന്‍ ബോട്ടിലുകളെല്ലാം അവര്‍ വിന്‍ഡിസിന്റെ ഡ്രസിങ് റൂമിലാണ് വെച്ചത്
ബാഗില്‍ ഷാംപെയ്‌നുമായാണ് ഫൈനല്‍ കളിക്കാന്‍ പോയത്, ലക്ഷ്യം വെച്ചത് മൂന്ന് മണിക്കൂര്‍ കൊണ്ട് വിന്‍ഡിസിനെ പുറത്താക്കാന്‍; ലോര്‍ഡ്‌സില്‍ കിരീടം ഉയര്‍ത്തിയ ഓര്‍മകളുമായി കപില്‍ദേവ്‌

അതെ...ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ലോര്‍ഡ്‌സിലേക്ക് പോയത് ബാഗിനുള്ളില്‍ ഷാംപെയ്ന്‍ ബോട്ടിലുമായാണ്...ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാലല്ല അത്...അവിടെ തോറ്റാല്‍ പോലും സെലിബ്രേറ്റ് ചെയ്യാം എന്ന് തന്നെയാണ് ഞാന്‍ കരുതിയത്...ഫൈനല്‍ വരെ എത്തി എന്നത് ആഘോഷിക്കാമല്ലോ... മറ്റൊരു ലോകകപ്പ് കൂടി മുന്നിലെത്തുമ്പോള്‍ 1983ന്റെ ഓര്‍മകളിലേക്ക് ക്രിക്കറ്റ് പ്രേമികളെ വീണ്ടും കൊണ്ടുവരികയാണ് കപില്‍ ദേവ്...

ഷ്യാംപെയ്‌നിന് വേണ്ടി എനിക്ക് വിന്‍ഡിസ് ഡ്രസിങ് റൂമിലേക്കും വരേണ്ടി വന്നു. വിന്‍ഡിസിനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് അധികൃതര്‍ കരുതിയില്ല. അതിനാല്‍ ഷ്യാംപെയ്ന്‍ ബോട്ടിലുകളെല്ലാം അവര്‍ വിന്‍ഡിസിന്റെ ഡ്രസിങ് റൂമിലാണ് വെച്ചത്. വിന്‍ഡിസ് ഡ്രസിങ് റൂമില്‍ ക്ലിവ് ലോയ്ഡിന്റെ അടുത്താണ് ഞാന്‍ ആദ്യം പോയത്. നിങ്ങള്‍ക്ക് ഇനിയത് ആവശ്യമില്ലല്ലോ, ഞാന്‍ എന്റെ കുട്ടികള്‍ക്കായി ഷാംപെയ്ന്‍ എടുത്തോട്ടെയെന്ന് അദ്ദേഹത്തോട് ആരാഞ്ഞു, അദ്ദേഹം തലകുലുക്കി, കപില്‍ ദേവ് പറയുന്നു. 

അന്ന് ഫൈനലില്‍ ഞങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ വലിയ ടോട്ടല്‍ ഉണ്ടായില്ല. വിന്‍ഡിസ് ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ആക്രമിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. തുടക്കം മുതല്‍ സ്ലിപ്പില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞത് എന്താണെന്ന് അറിയുമോ? 60 ഓവര്‍ കളിയാണ് എങ്കിലും, കളി ജയിക്കണം എന്നുണ്ടെങ്കില്‍ 3 മണിക്കൂര്‍ കൊണ്ട് നമ്മള്‍ കളി അവസാനിപ്പിക്കണം എന്ന്...60 ഓവര്‍ അവര്‍ ബാറ്റ് ചെയ്താല്‍ 160 റണ്‍സ് എളുപ്പം നേടാന്‍ അവര്‍ക്കാകും. ഒറ്റ വഴിയെ ഞങ്ങള്‍ക്ക് മുന്നിലുണ്ടായുള്ളു. തുടക്കം മുതല്‍ ആക്രമിക്കുക..മൂന്ന് മണിക്കൂറില്‍ കളി തീര്‍ക്കുക, കപില്‍ ദേവ് പറയുന്നു. 

2019ല്‍ ഇംഗ്ലണ്ട് ലോകകപ്പ് ജയിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയിലെത്തും. ബാക്കിയെല്ലാം വിധിയാണ്..ഭാഗ്യത്തിന്റെ ഘടകവും വേണം. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. അവര്‍ക്ക് മികവ് കാണിക്കാന്‍ സാധിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com