മെസി ഈ സീസണില്‍ നേടിയ 36 ലാ ലിഗ ഗോളുകള്‍ കാണാം; അതും ഒറ്റ മിനുട്ടിനുള്ളില്‍ (വീഡിയോ)

ഇത്തവണയും ഗോള്‍ വേട്ടയില്‍ മുന്നിലെത്തിയ മെസി 36 ഗോളുകളാണ് ലാ ലിഗയില്‍ എതിര്‍ ടീമിന്റെ വലയിലിട്ടത്
മെസി ഈ സീസണില്‍ നേടിയ 36 ലാ ലിഗ ഗോളുകള്‍ കാണാം; അതും ഒറ്റ മിനുട്ടിനുള്ളില്‍ (വീഡിയോ)

മാഡ്രിഡ്: മറ്റൊരു ഉജ്ജ്വല ലാ ലിഗ സീസണിനാണ് ബാഴ്‌സലോണയുടെ അര്‍ജന്റീന ഇതിഹാസ ലയണല്‍ മെസി തിരശ്ശീലയിട്ടത്. ഇത്തവണയും ഗോള്‍ വേട്ടയില്‍ മുന്നിലെത്തിയ മെസി 36 ഗോളുകളാണ് ലാ ലിഗയില്‍ എതിര്‍ ടീമിന്റെ വലയിലിട്ടത്. 

മെസിയുടെ ഗോളടി മികവില്‍ ബാഴ്‌സലോണ ലാ ലിഗ കിരീടം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റിന്റെ വ്യക്തമായ ലീഡ് സ്വന്തമാക്കിയാണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. 

വിവിധ തരത്തിലുള്ള മികച്ച ഗോളുകള്‍ ഇത്തവണ മെസി നേടിയിരുന്നു. ലോങ് റെയ്ഞ്ച് ഗോളുകളും മാന്ത്രികത മുഴുവന്‍ നിറച്ച ഫ്രീ കിക്ക് ഗോളുകളുമടക്കമുള്ളവ. 

ഇപ്പോഴിതാ അദ്ദേഹം ഈ സീസണില്‍ നേടിയ 36 ലാ ലിഗ ഗോളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുകയാണ്. ഒരു മിനുട്ട് മാത്രമുള്ള ഈ വീഡിയോയില്‍ അദ്ദേഹം നേടിയ 36 ഗോളുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com