വരവറിയിച്ച് അഫ്ഗാനിസ്ഥാന്‍; ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2019 11:30 PM  |  

Last Updated: 24th May 2019 11:30 PM  |   A+A-   |  

 


ലണ്ടന്‍: ലോകകപ്പിലേക്കുള്ള വരവറിയിച്ച് അഫ്ഗാനിസ്ഥാന്‍. സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ചു. മൂന്നുവിക്കറ്റിനാണ് പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയിച്ചു കയറിയത്. ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍, പാകിസ്ഥാന്‍ ഉയര്‍ത്തിയ 263 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ അഫ്ഗാനിസ്ഥാന്‍ മറികടന്നു. 

74 റണ്‍സുമായി പുറത്താകാതെ നിന്ന് അഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനെ വിജത്തിലേക്ക് നയിച്ചത്. 49 റണ്‍സ് നേടിയ ഹസ്രത്തുള്ള സസായും 34 റണ്‍സെടുത്ത മുഹമ്മദ് നബിയും ഹഷ്മത്തുള്ളയ്ക്ക് പിന്തുണ നല്‍കി. 

നേരത്തെ, ബബര്‍ അസമിന്റെ (112) സെഞ്ചുറിയുടെ കരുത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. 44 റണ്‍സെടുത്ത ഷൊഹയ്ദ് മാലിക്കും 32 റണ്‍സെടുത്ത ഇമാം ഉള്‍ഹഖും മികച്ച പ്രകടനം നടത്തി.