സ്മൃതി മന്ദാനയുടെ മറ്റൊരു ആരാധകന്‍ ഇവിടെയുണ്ട്, ബാറ്റിങ്ങില്‍ മന്ദാനയെ അനുകരിക്കാന്‍ ശ്രമിച്ചുവെന്ന് രാജസ്ഥാന്റെ ഐപിഎല്‍ ഹീറോ

കണ്ണട ധരിച്ചും, ബാസ് ബാറ്റുമായും കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയേയും ഞാന്‍ പിന്തുടരാന്‍ തുടങ്ങി
സ്മൃതി മന്ദാനയുടെ മറ്റൊരു ആരാധകന്‍ ഇവിടെയുണ്ട്, ബാറ്റിങ്ങില്‍ മന്ദാനയെ അനുകരിക്കാന്‍ ശ്രമിച്ചുവെന്ന് രാജസ്ഥാന്റെ ഐപിഎല്‍ ഹീറോ

നിര്‍ണായക ഘട്ടങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രക്ഷയ്‌ക്കെത്തിയാണ് റിയാന്‍ പരാഗ് എന്ന പതിനേഴുകാരന്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. റിയാന്റെ ബാറ്റിങ് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ നേടുകയും ചെയ്തു. ബാറ്റിങ്ങിലെ തന്റെ ആരാധനാപാത്രത്തെ കുറിച്ച് പറയുകയാണ് പരാഗ് ഇപ്പോള്‍. ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാനയുടെ ബാറ്റിങ് ശൈലി അനുകരിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാഗ് പറയുന്നത്. 

അച്ഛനാണ് എന്റെ ആദ്യത്തെ ആരാധനാപാത്രം. പിന്നെ, സച്ചിനും കോഹ് ലിയും. കണ്ണട ധരിച്ചും, ബാസ് ബാറ്റുമായും കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയേയും ഞാന്‍ പിന്തുടരാന്‍ തുടങ്ങി. ആ സമയം ഞാന്‍ വളരെ ചെറുപ്പമാണ്. മന്ദാനയുടെ ടൈമിങ്ങും, പോയിന്റിലൂടെ ഷോട്ടുതിര്‍ക്കുന്നതുമെല്ലാം എനിക്കിഷ്ടമായിരുന്നു. ഞാന്‍ അത് അനുകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എനിക്കത് അനുയോജ്യമായി വന്നില്ലെന്ന് പരാഗ് പറയുന്നു. 

ഐപിഎല്ലില്‍ നിന്നും എനിക്കൊരുപാട് പഠിക്കാനായി. നമ്മുടെ ആരാധനാപത്രങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും ഒപ്പമാണ് ഐപിഎല്ലില്‍ കളിക്കേണ്ടത്. അവര്‍ക്കൊപ്പം ഡ്രസിങ് റൂം ഷെയര്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ തന്നെ വലിയ കാര്യമാണ്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും യുവതാരം പറയുന്നു. എന്നെ ആരോ അടച്ചിട്ടത് പോലെ എനിക്ക് തോന്നും. മത്സരം തുടങ്ങുന്നതിന് മുന്‍പും എത്രമാത്രം സിക്‌സ് അടിക്കാന്‍ പറ്റുമോ അത്ര്യും ഞാന്‍ അടിക്കും. 

ഐപിഎല്ലില്‍ ഞാന്‍ ഏറ്റവും അസ്വസ്ഥമായത് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ്. ഈഡന്‍ ഗാര്‍ഡനില്‍ എനിക്ക് മികവ് കാണിക്കാനായിട്ടില്ല. അതിനാല്‍ അന്നത്തെ ഇന്നിങ്‌സ് എനിക്ക് വളരെ വിലപ്പെട്ടതാണ്. സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്ന് നേടിയതാണ് അത്. കൊല്‍ക്കത്തയ്‌ക്കെതിരെ 176 റണ്‍സ് ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ തകരുകയായിരുന്നു രാജസ്ഥാന്‍ ബാറ്റിങ് നിര. എന്ന്ാല്‍ 31 പന്തില്‍ നിന്നും 47 റണ്‍സ് എടുത്ത് പരാഗ് കൊല്‍ക്കത്ത ഫാന്‍സിനെ പോലും ഞെട്ടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com