ആ ശരീരഭാഷ നോക്കണം, അത് ആത്മവിശ്വാസമാണോ? അതോ...കോഹ് ലിയുടെ ''കിങ് പോസിനെ'' കീറി മുറിച്ച് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 01:23 PM  |  

Last Updated: 25th May 2019 01:24 PM  |   A+A-   |  

koliking

അവരുടെ ശരീര ഭാഷയിലായിരുന്നു ആരാധകരുടെ കണ്ണ്. ലോകകപ്പില്‍ പത്ത് ടീമുകളെ നയിക്കുന്ന നായകന്മാരെല്ലാം ഒരു ഫോട്ടോയ്ക്കുള്ളില്‍ വന്നപ്പോള്‍ കൗതുകമായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍, ഗ്രൗണ്ടിലേക്ക് എത്താന്‍ പോവുന്ന ആവേശം എത്രമാത്രമാണെന്ന് ഈ നായകന്മാരുടെ ശരീരഭാഷയില്‍ നിന്നും വായിച്ചെടുക്കാനായിരുന്നു ഒരു വിഭാഗത്തിന്റെ ശ്രമം. 

അവിടെ ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദാണ്. ഏറ്റവും കൂടുതല്‍ കയ്യടി നേടിയതാവട്ടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. ബാക്കി 9 നായകന്മാര്‍ നായകത്വത്തിലേക്ക് എത്തിയതിന് ശേഷം നേടിയ സെഞ്ചുറികളുടെ കണക്കെടുത്താല്‍ കോഹ് ലിയത് ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. ആ ഇരിപ്പില്‍ തന്നെ ആ ആത്മവിശ്വാസം കോഹ് ലിയില്‍ വ്യക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സോഫയില്‍ തനിച്ചാണ് കോഹ് ലിയുടെ ഇരിപ്പ്. ഇരിക്കുന്ന രീതിയും മുഖത്തെ ചെറിയ ചിരിയുമെല്ലാം രാജാവിന്റേത് പോലെ എന്നാണ് ആരാധകര്‍ പറയുന്നത്. ആ ആത്മവിശ്വാസം കണ്ട് തന്നെ പറയാം, ലോകകപ്പ് ഇന്ത്യയിലേക്കാണ് വരുന്നത് എന്ന്...ലോക കിരീടവും കാല്‍ചുവട്ടില്‍ വെച്ച് കോഹ് ലി തനിച്ച് ഒരിക്കല്‍ കൂടി ഇങ്ങനെ ഇരിക്കുമെന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.