''ചതിയന്‍ വാര്‍ണര്‍ തിരികെ പോവൂ'', സന്നാഹ മത്സരത്തിനിടെ വാര്‍ണറെ അധിക്ഷേപിച്ച് കാണികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 05:44 PM  |  

Last Updated: 25th May 2019 05:44 PM  |   A+A-   |  

davidd_warner

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് ഇടയില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് കാണികള്‍. ക്രീസിലെത്തിയ വാര്‍ണറെ കൂവലോടെ സ്വീകരിച്ചതിന് പിന്നാലെ, ചതിയന്‍ വാര്‍ണര്‍ തിരിച്ചു പോകു എന്നിങ്ങനെയെല്ലാമാണ് കാണികള്‍ വിളിച്ചു പറഞ്ഞത്. 

പന്ത് ചുരണ്ടലില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരിട്ട ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ മാസം ആദ്യമാണ് വാര്‍ണറും സ്മിത്തും ഓസീസ് ടീമിനൊപ്പം ചേര്‍ന്നത്. ഡേവിഡ് വാര്‍ണറെ എങ്ങനെയാവും ഇംഗ്ലണ്ടിലെ കാണികള്‍ നേരിടുക എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. 

ലോകകപ്പിന് പിന്നാലെ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും ഓസ്‌ട്രേലിയയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്നും ഡേവിഡ് വാര്‍ണറുടെ മാനേജര്‍ സുരക്ഷാ കാര്യങ്ങളില്‍ ഉറപ്പ് തേടിയതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇനിയുള്ള നാല് മാസം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിലായിരിക്കും.