ഓഫ് സ്റ്റംപ് പിഴുത തകര്‍പ്പന്‍ ഇന്‍സ്വിങ്ങര്‍; കോഹ് ലിയുടെ മുഖത്ത് പോലും ഞെട്ടല്‍ വ്യക്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 11:23 AM  |  

Last Updated: 26th May 2019 11:23 AM  |   A+A-   |  

kohli67

സന്നാഹ മത്സരത്തില്‍ ബാറ്റിങ് പരീക്ഷണം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. കീവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പരുങ്ങി ഇന്ത്യന്‍ താരങ്ങള്‍ ഒന്നൊന്നായി ഡ്രസിങ് റൂമിലേക്ക് മടങ്ങി. രവീന്ദ്ര ജഡേജയുടെ അര്‍ധ ശതകം കൂടിയില്ലായിരുന്നുവെങ്കില്‍ സന്നാഹ മത്സരത്തില്‍ വലിയ നാണക്കേട് തന്നെ ഇന്ത്യയ്ക്ക് നേരിേേടണ്ടി വന്നേനെ...

പന്ത് സ്വിങ് ചെയ്യിച്ചും, ലൈനും ലെങ്തും പാലിച്ചും കീവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ താരങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ഏറ്റവും മനോഹരമായ ഡെലിവറികളില്‍ ഒന്ന് പിറന്നത് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താനായിരുന്നു. ഗ്രാന്‍ഡ്‌ഹോമിന്റെ ഇന്‍ സ്വിങ്ങറാണ് കോഹ് ലിയുടെ വിക്കറ്റെടുത്തത്. 

വിക്കറ്റ് വീണതിന് മുന്‍പിലെ ഡെലിവറിയുമായി സമാനമായതായിരുന്നു വിക്കറ്റ് വീഴ്ത്തിയെത്തിയ ഡെലിവറി. പക്ഷേ കോഹ് ലിയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച് അവിടെ വൈകി വന്ന സ്വിങ് വില്ലനായി. ആ ഡെലിവറി സ്റ്റംപ് പിഴുതത് കണ്ടതിലെ അത്ഭുതം കോഹ് ലിയുടെ മുഖത്തും പ്രകടമായിരുന്നു. 

ഓപ്പണര്‍മാര്‍ നേരത്തെ മടങ്ങിയതിന് പിന്നാലെ നിലയുറപ്പിക്കാന്‍ കോഹ് ലി ശ്രമിക്കുമ്പോഴായിരുന്നു വിക്കറ്റ് വീണത്. 23 പന്തില്‍ നിന്നും 18 റണ്‍സായിരുന്നു ആ സമയം കോഹ് ലിയുടെ സമ്പാദ്യം. തുടക്കത്തിലെ ബോള്‍ട്ട് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും ഇന്ത്യയ്ക്ക് തിരികെ കയറാനുമായില്ല. ജഡേജയുടെ അര്‍ധ ശതകം ഇല്ലായിരുന്നു എങ്കില്‍ 150 റണ്‍സിന് മുന്‍പ് തന്നെ ഇന്ത്യ ഓള്‍ ഔട്ടായേനെ.