ബുണ്ടസ് ലീ​ഗയ്ക്ക് പിന്നാലെ ജർമ്മൻ കപ്പും; 12ാം തവണയും ഇരട്ടക്കിരീട നേട്ടവുമായി ബയേൺ മ്യൂണിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 05:54 AM  |  

Last Updated: 26th May 2019 05:54 AM  |   A+A-   |  

bm

 

മ്യൂണിക്ക്: ബുണ്ടസ് ലീഗ കിരീട നേട്ടത്തിന് പിന്നാലെ ജർമനിയിൽ ഡൊമസ്റ്റിക്ക് ഡബിൾ തികച്ച് ബയേൺ മ്യൂണിക്ക്. ജർമ്മൻ കപ്പുയർത്തിയാണ് അവർ ഇത്തവണയും ജർമനിയിൽ അപ്രമാദിത്വം ഉറപ്പാക്കിയത്. ഇത് 12ാം തവണയാണ് ബയേൺ ഡബിളടിക്കുന്നത്. ആർബി ലെയ്പ്സിഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ ജർമ്മൻ കപ്പ് സ്വന്തമാക്കിയത്. 

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. ഇരട്ട ഗോളുകളുമായി ലെവൻഡോസ്കിയും കോമൻ ഒരു ഗോളുമടിച്ചപ്പോൾ ജർമ്മൻ കിരീടം ബാവേറിയൻസ് സ്വന്തമാക്കിയത്. 

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പുയർത്തി. ഇത് 12 ആം തവണയാണ് ബയേൺ ഡബിളടിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ബുണ്ടസ് ലീഗ ഉയർത്തിയ ബയേൺ ഇന്ന് ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പും സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. ഇരട്ട ഗോളുകളുമായി ലെവൻഡോസ്കിയും ഒരു ​ഗോൾ നേടി കോമനും ബയേൺ വിജയത്തിൽ നിർണായക സാന്നിധ്യങ്ങളായി.