'വരാനിരിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കട്ടെ'- കോഹ്ലിക്ക് ആശംസകളുമായി നരേന്ദ്ര മോദി
By സമകാലിക മലയാളം ഡെസ്ക് | Published: 26th May 2019 08:08 PM |
Last Updated: 26th May 2019 08:08 PM | A+A A- |

ന്യൂഡൽഹി: ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്ര മോദിയുടെ ആശംസ. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മോദിക്ക് ആശംസകളുമായെത്തിയിരുന്നു. അതിന് നല്കിയ മറുപടി ട്വീറ്റിലാണ് മോദി ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചത്.
Thank you @imVkohli. Wishing you and the team the very best for the upcoming World Cup. https://t.co/8D6T6v4n6j
— Narendra Modi (@narendramodi) May 25, 2019
'വരാനിരിക്കുന്ന ലോകകപ്പിൽ താങ്കൾക്കും ടീമിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കട്ടെയെന്ന്'- മോദി ആശംസിച്ചു. നേരത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം കോഹ്ലി മോദിയെ ആശംസിച്ച് ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. 'ആശംസകള്‍ നരേന്ദ്ര മോദിജി. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുമെന്ന് വിശ്വസിക്കുന്നു. ജയ് ഹിന്ദ്' - എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.
അതിനിടെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 28നാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളികള്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടം.