വിക്കറ്റിന് പിന്നില്‍ കാര്‍ത്തിക്കിനെ നിര്‍ത്തി, ധോനിയെ ഡീപ്പ് ഫൈന്‍ ലെഗില്‍ ഫീല്‍ഡറാക്കി കോഹ് ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 01:43 PM  |  

Last Updated: 26th May 2019 01:43 PM  |   A+A-   |  

dhoni5d

ഫീല്‍ഡറായി ധോനിയെ ആരാധകര്‍ അധികം കണ്ടിട്ടില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആ കൗതുക കാഴ്ചയും ആരാധകര്‍ക്ക് മുന്നിലേക്കെത്തി. ദിനേശ് കാര്‍ത്തിക്കിനെ ഗ്ലൗസ് ഏല്‍പ്പിച്ചാണ് ധോനി ഫീല്‍ഡ് ചെയ്യാനിറങ്ങിയത്. 

കീവീസ് ബാറ്റിങ് തുടങ്ങിയ സമയം ധോനി ഫീല്‍ഡിലേക്കെത്തിയിരുന്നില്ല. കാര്‍ത്തിക്കായിരുന്നു കീവീസ് ഇന്നിങ്‌സ് തുടങ്ങിയ സമയം വിക്കറ്റിന് പിന്നില്‍. ഏതാനും സമയത്തിന് ശേഷം ഫീല്‍ഡിലേക്കിറങ്ങിയ ധോനിയെ നായകന്‍ കോഹ് ലിയ നിയോഗിച്ചത് ഡീപ്പ് ഫൈന്‍ ലെഗില്‍. 

ബൗണ്ടറി ലൈനിന് സമീപം ചില മികവുറ്റ സേവുകളുമായി ധോനി കാണികളെ സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാറ്റിങ്ങില്‍ കിട്ടിയ അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല എന്നതിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും കാര്‍ത്തിക് നിരാശപ്പെടുത്തി. കുല്‍ദീപിന്റെ ഡെലിവറിയിലെ ക്യാച്ച് കാര്‍ത്തിക് നഷ്ടപ്പെടുത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ ധോനിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. 

സന്നാഹ മത്സരത്തിന് ശേഷം ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നല്‍കുന്ന ഫലമാണ് ലഭിച്ചത്. പദ്ധതിക്കനുസരിച്ച് കളിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ഇന്ത്യന്‍ നായകന്റെ വാക്കുകള്‍. ഇംഗ്ലണ്ടിലെ ചില ഇടങ്ങളിലെ സാഹചര്യങ്ങളില്‍ ഇതുപോലെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും കോഹ് ലി പറഞ്ഞു.