പേസര്‍മാരും ശുഭസൂചന നല്‍കുന്നില്ല, ഈ സാഹചര്യത്തില്‍ ആര് ബൗളിങ് ഓപ്പണ്‍ ചെയ്യണം? ഗാംഗുലി പറയുന്നു

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇങ്ങനെ കുഴങ്ങുകയാണ് എങ്കില്‍ ബൗളര്‍മാര്‍ക്ക് മേല്‍ അമിത ഭാരം വീഴും
പേസര്‍മാരും ശുഭസൂചന നല്‍കുന്നില്ല, ഈ സാഹചര്യത്തില്‍ ആര് ബൗളിങ് ഓപ്പണ്‍ ചെയ്യണം? ഗാംഗുലി പറയുന്നു

അത് സന്നാഹ മത്സരമല്ലേ...ആദ്യ സന്നാഹ മത്സരത്തിലെ തോല്‍വിയെ ഇങ്ങനെ പറഞ്ഞ് ആശ്വസിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ വലിയൊരു വിഭാഗം. എന്നാല്‍ പന്തില്‍ ചലനങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിന്ന് വിയര്‍ത്തതിനെ അത്ര ശുഭസൂചനയായി കാണാനാവില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇങ്ങനെ കുഴങ്ങുകയാണ് എങ്കില്‍ ബൗളര്‍മാര്‍ക്ക് മേല്‍ അമിത ഭാരം വീഴും. 

ബാറ്റ്‌സ്മാന്മാര്‍ക്ക് മികച്ച ടോട്ടല്‍ കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോള്‍ ബൗളര്‍മാരെ വേണ്ട വിധം വിനിയോഗിക്കേണ്ടത് അനിവാര്യമാവും. ആദ്യ സന്നാഹ മത്സരത്തില്‍ സീമര്‍മാരെ തുണയ്ക്കുന്ന സാഹചര്യങ്ങളായിട്ടും അത് മുതലെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് ആര് ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്യണം എന്ന ചോദ്യം ഉയരുന്നത്.

ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബൂമ്ര, മുഹമ്മദ് ഷമി എന്നിവരില്‍ മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ബൗളിങ് ഓപ്പണ്‍ ചെയ്യണം എന്നാണ് ഗാംഗുലി പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയും ഐപിഎല്ലിലും ഷമി പുറത്തെടുത്ത മികവാണ് ഇതിന് കാരണമായി ഗാംഗുലി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ 4-5 മാസമായി ഭുവിയുടെ ഫോം മങ്ങിയാണ് നില്‍ക്കുന്നത്. ഞാന്‍ ഭുവിയുടെ ആരാധകനാണ് എങ്കിലും ആറ്റിറ്റിയൂഡിലും, സ്വയം നിയന്ത്രിക്കുന്നതിലുമാണ് പ്രാധാന്യം. ശക്തമായ ഭുവി തിരികെ വരും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com