ഈര്‍പ്പമുള്ള പിച്ചില്‍ പേസര്‍മാരും ഡ്രൈ പിച്ചില്‍ സ്പിന്നര്‍മാരും ആക്രമണം അഴിച്ചു വിടും; ഇന്ത്യന്‍ ബൗളിങ്ങിനെ പ്രശംസിച്ച് ഇയാന്‍ ചാപ്പല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 12:27 PM  |  

Last Updated: 27th May 2019 12:29 PM  |   A+A-   |  

bumrah27052019

ബൗളിങ്ങിലെ വ്യത്യസ്തതയാണ് ലോകകപ്പില്‍ ഇന്ത്യയെ കരുത്തുറ്റ ടീമാക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. വിക്കറ്റ് വീഴ്ത്താനുള്ള ശേഷി ഈ ലോകകപ്പില്‍ നിര്‍ണായകമാവും. ഏറ്റവും മികച്ച സന്തുലിതമായ ബൗളിങ് ലൈനപ്പായിരിക്കും ഇംഗ്ലണ്ടില്‍ ശ്രദ്ധ പിടിക്കുക എന്നും ഇയാന്‍ ചാപ്പല്‍ പറയുന്നു. 

ഏകദിനത്തില്‍ വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്ന യുഗമാണ് ഇത്. എന്നാല്‍ 2019 ലോകകപ്പില്‍ നല്ല ബൗളിങ് ആക്രമണങ്ങള്‍ നടക്കുവാനുള്ള വഴിയാണ് ഒരുങ്ങുന്നത്.  മധ്യഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്ന ടീമാണ് ഇംഗ്ലണ്ടില്‍ കിരീടം ഉയര്‍ത്താന്‍ പോവുന്നത്. ഇംഗ്ലണ്ടും, ഓസ്‌ട്രേലിയയും മുന്നില്‍ വയ്ക്കുന്ന തികഞ്ഞ പേസ് നിരയല്ല ഇന്ത്യയുടേത്. പക്ഷേ ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലെ വ്യത്യസ്തത അവര്‍ക്ക് ഗുണം ചെയ്യും. ഇന്ത്യയുടെ പേസ് ത്രയങ്ങള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളില്‍ വലിയ മികവ് കാണിക്കാന്‍ സാധിക്കുമെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുന്ന സീം ബൗളറാണ്. പിച്ചില്‍ ഈര്‍പ്പമുണ്ട് എങ്കില്‍ അത് നല്‍കുന്ന ആനുകൂല്യം പൂര്‍ണമായും മുതലെടുക്കാന്‍ ബൂമ്ര, ഷമി, ഭുവി എന്നിവര്‍ക്ക് സാധിക്കും. വിക്കറ്റ് ഡ്രൈ ആവുമ്പോള്‍ കുല്‍ദീപും, ചഹലും അപകടകാരികളാവും. ഇങ്ങനെ നോക്കുമ്പോള്‍ കോഹ് ലിയുടെ കയ്യില്‍ നിരവധി ഓപ്ഷനുകളുണ്ടെന്നും ചാപ്പല്‍ പറയുന്നു.