ന്യൂകാസില്‍ യുനൈറ്റഡ് വില്‍ക്കുന്നു, കൂറ്റന്‍ തുകയ്ക്ക് സ്വന്തമാക്കുന്നത് അറബ് ഭീമന്
By സമകാലിക മലയാളം ഡെസ്ക് | Published: 27th May 2019 11:12 AM |
Last Updated: 27th May 2019 11:12 AM | A+A A- |

പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുനൈറ്റഡിനെ അറബ് ഭീമന് സ്വന്തമാക്കുന്നു. ഷെയ്ക് ഖലിദ് ബിന്‍ സയിദ് അല്‍ നെഹാഹാന് ക്ലബ് വില്ക്കാന് ന്യൂകാസില്‍ ഉടമ മൈക്ക് ആഷ്ലി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
445.24 മില്യണ്‍ യൂറോയ്ക്കാണ് ഷെയ്ക് ഖാലിദ് ബിന്‍ സയിദ് ന്യൂകാസില്‍ സ്വന്തമാക്കുന്നത്. ആഷ്ലിയും ഷെയ്ക് ഖാലിദും വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവെച്ചു കഴിഞ്ഞു. വില്‍പ്പനയ്ക്ക് പ്രീമിയര്‍ ലീഗിന്റെ അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. 2007ലാണ് ആഷ്ലി ന്യൂകാസില്‍ യുനൈറ്റഡിനെ സ്വന്തമാക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി ക്ലബ് വില്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു ആഷ്ലി എങ്കിലും തൃപ്തികരമായ ഓഫറുകള്‍ ലഭിച്ചിരുന്നില്ല. ന്യുകാസില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ലിവര്‍പൂള്‍ സ്വന്തമാക്കാനും ഷെയ്ക് ഖാലിദ് ശ്രമിച്ചിരുന്നു. എന്നാലത് വിജയിച്ചില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഉടമയും അറബ് ഭീമനിമായ ഷെയ്ക് മന്‍സൂര്‍ ബിന്‍ സയിദ് ഇല് നഹ്യാന്റെ ബന്ധുവാണ് ഇപ്പോള്‍ ന്യൂകാസില്‍ സ്വന്തമാക്കിയിരിക്കുന്ന ഷെയ്ക് ഖാലിദ്.