നിയമം തെറ്റിച്ചാല്‍ ബാറ്റ്‌സ്മാന്മാരേയും ശിക്ഷിക്കണം, ഏഴ് റണ്‍സ് വരെ പിഴ വിധിക്കണമെന്ന് സച്ചിന്‍ 

ഫീല്‍ഡിങ് സൈഡിന് പരമാവധി ഏഴ് റണ്‍സാണ് തങ്ങളുടെ ഭാഗത്തെ പിഴവിലൂടെ നഷ്ടമാവുന്നത്. ബാറ്റ്‌സ്ന്മാരുടെ ഭാഗത്ത് നിന്നും പിഴവ് വരുമ്പോള്‍ ഇത്രയും റണ്‍സ് തന്നെ അവരില്‍ നിന്നുമെടുക്കണം
നിയമം തെറ്റിച്ചാല്‍ ബാറ്റ്‌സ്മാന്മാരേയും ശിക്ഷിക്കണം, ഏഴ് റണ്‍സ് വരെ പിഴ വിധിക്കണമെന്ന് സച്ചിന്‍ 

കളിക്കിടയില്‍ ബാറ്റിങ് സൈഡിന്റെ ഭാഗത്ത് നിന്നും നിയമ ലംഘനമുണ്ടായാല്‍ ഏഴ് റണ്‍സ് അവരില്‍ നിന്നുമെടുത്ത് ശിക്ഷ വിധിക്കണമെന്ന നിര്‍ദേശവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ട്വന്റി20 ലീഗ് സെമി ഫൈനലിന് ഇടയില്‍ സ്‌ട്രൈക്ക് മാറുന്നതില്‍ ബാറ്റ്‌സ്മാന്മാരുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ നിര്‍ദേശം. 

സര്‍ക്കിളില്‍ മൂന്ന് ഫീല്‍ഡര്‍മാരെയാണ് നിര്‍ത്തിയത് എന്ന് കരുതുക. ആ സമയം നാലാമത്തെ ഫീല്‍ഡറെ നിര്‍ത്താന്‍ അമ്പയര്‍ നമ്മളോട് പറയില്ല. പകരം, നോബോള്‍ വിധിക്കുകയും, ഫ്രീഹിറ്റ് നല്‍കുകയും ചെയ്യും. ഫീല്‍ഡിങ് സൈഡിനാണ് അവിടെ ശിക്ഷ. എന്നാല്‍ ബാറ്റ്‌സ്മാന്മാരുടെ ഭാഗത്ത് നിന്നും പിഴവുണ്ടായാല്‍ അത്തരം ശിക്ഷകള്‍ നല്‍കില്ല. 

ഫീല്‍ഡിങ് സൈഡിന് പരമാവധി ഏഴ് റണ്‍സാണ് തങ്ങളുടെ ഭാഗത്തെ പിഴവിലൂടെ നഷ്ടമാവുന്നത്. ബാറ്റ്‌സ്ന്മാരുടെ ഭാഗത്ത് നിന്നും പിഴവ് വരുമ്പോള്‍ ഇത്രയും റണ്‍സ് തന്നെ അവരില്‍ നിന്നുമെടുക്കണമെന്ന് സച്ചിന്‍ പറയുന്നു. മുംബൈ ട്വന്റി20 ലീഗ് സെമിയില്‍ 16ാം ഓവറിന് ഇടയിലാണ് വിവാദമായ സംഭവം. 15ാം ഓവറിന്റെ അവസാനം വിക്കറ്റ് നഷ്ടമില്ലാതെ 158 റണ്‍സ് എന്ന നിലയിലായിരുന്നു സുപ്പര്‍സോണിക്. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഓപ്പണര്‍ ഹെര്‍ഷ് ടാങ്കിന് ആ സമയം മെഡിക്കല്‍ ടീമിന്റെ പരിചരണം വേണ്ടി വന്നു. 

15ാം ഓവറിലെ അവസാന പന്തില്‍ ജെയ് ബിസ്ത സിംഗിള്‍ എടുത്തിരുന്നു. എന്നാല്‍ 16ാം ഓവറിന്റെ ആദ്യ പന്തില്‍ ബാറ്റ് ചെയ്യാന്‍ നിന്നത് ടാങ്കായിരുന്നു. ബിസ്തയാണ് സ്‌ട്രൈക്ക് ചെയ്യേണ്ടത് എന്ന കാര്യം അമ്പയര്‍മാരും ഫീല്‍ഡിങ് ടീമും ശ്രദ്ധിച്ചില്ല. സ്‌ട്രൈക്ക് മാറി നിന്ന ടാങ്ക് ആ ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായി. ബാറ്റ്‌സ്മാന്മാര്‍ സ്‌ട്രൈക്ക് മാറിയിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ അമ്പയര്‍ ആ ഡെലിവറി ഡെഡ് ബോള്‍ വിളിച്ചു. ഫീല്‍ഡിങ് ടീമിന് വിക്കറ്റ് നിഷേധിക്കുകയും ചെയ്തു. 

ബൗളര്‍മാരുടെ ഭാഗത്ത് തെറ്റില്ലെന്നിരിക്കെയാണ് ബാറ്റ്‌സ്മാന്മാരുടെ ഭാഗത്ത് പിഴവുണ്ടായിട്ടും അമ്പയര്‍ വിക്കറ്റ് നിഷേധിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണം. സ്‌ട്രൈക്ക് മാറുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ അവര്‍ക്കും ശിക്ഷ ബാധകമാക്കണം എന്ന് സച്ചിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com