'ഫേവറിറ്റല്ല, പക്ഷേ ഇന്ത്യയേയും ഇം​ഗ്ലണ്ടിനേയും വീഴ്ത്തി ഓസ്ട്രേലിയ കിരീടം നിലനിർത്തും; ഇതിഹാസ സ്പിന്നർ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 05:03 PM  |  

Last Updated: 29th May 2019 04:29 PM  |   A+A-   |  

Aus

 

ലണ്ടന്‍: ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ കരീട നേട്ട പ്രവചനങ്ങളാണ് മുൻ താരങ്ങൾക്കിടയിലും ആരാധകർക്കിടയിലുമൊക്കെ ഹൈലൈറ്റായി നിൽക്കുന്നത്. ഇപ്പോഴിതാ പ്രവചനവുമായി രം​ഗത്തെത്തിയത് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണാണ്. വോൺ സാധ്യത കൽപ്പിക്കുന്നത് പക്ഷേ ഓസ്ട്രേലിയക്കല്ലെന്ന് മാത്രം. ഇം​ഗ്ലണ്ടും ഇന്ത്യയുമാണ് ഷെയ്ൻ വോൺ ഫേവറിറ്റുകളായി കാണുന്നത്. അതേസമയം ഓസ്ട്രേലിയ ഇം​ഗ്ലണ്ടിനേയും ഇന്ത്യയേയും പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാൻ പ്രാപ്തരാണെന്നും വോൺ നിരീക്ഷിക്കുന്നു. 

"ഇംഗ്ലണ്ടും ഇന്ത്യയുമാണ് സമീപ കാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍. എന്നാല്‍ ലോകകപ്പുകളില്‍ ഓസ്‌ട്രേലിയുടെ പ്രകടനം നിരീക്ഷിച്ചാല്‍, അവസാന ആറില്‍ നാല് തവണ കപ്പും ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന വേദിയിലെ അവരുടെ പ്രകടനം നല്‍കുന്ന സൂചന ഇത്തവണയും കപ്പുയര്‍ത്തും എന്ന് തന്നെയാണ്. അതിനാല്‍ ലോകകപ്പ് ഓസ്‌ട്രേലിയ നേടും. എല്ലാവരും ഓസ്‌ട്രേലിയയെ എഴുതിത്തള്ളിയിരുന്നു. 12 മാസക്കാലം മോശം ക്രിക്കറ്റ് കളിച്ചതാണ് കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏകദിനത്തിൽ ടീം തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞകാല ഓസ്‌ട്രേലിയന്‍ സംഘങ്ങളെ പോലെ ഏത് മണ്ണിലും ജയിക്കാന്‍ പ്രാപ്‌തരായിരിക്കുന്ന"- വോണ്‍ പറഞ്ഞു. 

കഴിഞ്ഞ തവണ നേടിയ കിരീടം നിലനിര്‍ത്താനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആരോണ്‍ ഫിഞ്ചും സംഘവും കപ്പുയര്‍ത്താന്‍ തക്ക കരുത്തുള്ളവരാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ ഏകദിന പരമ്പര നേടിയ ശേഷം ന്യൂസിലന്‍ഡ് ഇലവനെതിരെ അനൗദ്യോഗിക മത്സരങ്ങളും വിജയിച്ചാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. സ്‌മിത്തും വാര്‍ണറും തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരവും കങ്കാരുക്കള്‍ വിജയിച്ചു.