ലോകകപ്പ് ജയിക്കണോ? അതോ പാകിസ്താനെതിരായ ഒറ്റ മത്സരം ജയിച്ചാല്‍ മതിയോ? ഇന്ത്യയുടെ മുന്‍ഗണന ഇങ്ങനെയാകണമെന്ന് സച്ചിന്‍

ഈ ചോദ്യം വര്‍ഷങ്ങളായി വരുന്നതാണ്. ഒരേ ഉത്തരമാണ് അന്നും ഇന്നും എനിക്കുള്ളത്
ലോകകപ്പ് ജയിക്കണോ? അതോ പാകിസ്താനെതിരായ ഒറ്റ മത്സരം ജയിച്ചാല്‍ മതിയോ? ഇന്ത്യയുടെ മുന്‍ഗണന ഇങ്ങനെയാകണമെന്ന് സച്ചിന്‍

ലോകകപ്പില്‍ പാകിസ്താനെതിരായ ഒരു മത്സരം ജയിക്കുക എന്നതാവരുത് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍.  ലോകകപ്പ് ജയിക്കുക എന്നതിലാണ് കോഹ് ലിയും സംഘവും പ്രാധാന്യം നല്‍കേണ്ടത് എന്ന് സച്ചിന്‍ പറയുന്നു. 

ഈ ചോദ്യം വര്‍ഷങ്ങളായി വരുന്നതാണ്. ഒരേ ഉത്തരമാണ് അന്നും ഇന്നും എനിക്കുള്ളത്. ലോകകപ്പില്‍ എന്തൊക്കെ സംഭവിച്ചാലും പ്രശ്‌നമില്ല, പക്ഷേ പാകിസ്താനെ തോല്‍പ്പിക്കണം എന്നായിരുന്നു 2003 ലോകകപ്പില്‍ ആരാധകര്‍ പറഞ്ഞിരുന്നത്. ഇത് കളിയുടെ ആവേശം വര്‍ധിപ്പിക്കും. എന്നാല്‍, ഇന്ത്യന്‍ ടീം ലോകകപ്പ് ജയിക്കുന്നതിനാണ് പോയിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒരു ടീമിനെ നേരിടുന്നതിന് വേണ്ടിയല്ല എന്ന് ഓര്‍ക്കണം...

ചിരവൈരികളുമായുള്ള വൈര്യം കൂട്ടാതെ, ലോക ചാമ്പ്യനായി ക്യാംപെയ്ന്‍ അവസാനിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അതുകൊണ്ട്, ഒരു മത്സരത്തിലെ ജയമല്ല, നമുക്ക് ലോകകപ്പ് കിരീട ജയം പ്രതീക്ഷിക്കാം. ക്വാളിറ്റി ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടത്. അടിസ്ഥാന പാഠങ്ങളില്‍ അടിയുറച്ച് കളിക്കുക. ആ പ്രക്രീയയില്‍ നല്ല ഫലം താനെ വരുമെന്നും സച്ചിന്‍ പറയുന്നു. 

ഏകദിന ലോകകപ്പില്‍ 6 വട്ടം ഇന്ത്യയും പാകിസ്താനും നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാകിസ്താന് ഇന്ത്യയ്‌ക്കെതിരെ ജയം നേടാനായില്ല. 1992ല്‍ പാകിസ്താന്‍ ലോക കിരീടം നേടിയ വര്‍ഷം പോലും ഇന്ത്യയ്ക്ക് പാകിസ്താനെതിരെ ജയം നേടാനായിരുന്നു. അന്ന് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ വന്ന പാകിസ്താന്റെ സച്ചിന്റെ  അര്‍ധ ശതകത്തിന്റെ മികവിലാണ് ഇന്ത്യ തകര്‍ത്തു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com