37ാം വയസിലും ഈ കളി! അതിന് പിന്നിലെ കാരണം വെളിപ്പെടുത്തി യുവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 01:00 PM  |  

Last Updated: 28th May 2019 01:00 PM  |   A+A-   |  

Indian-Cricket-Teams-

37ാം വയസിലാണ് മഹേന്ദ്ര സിങ് ധോനി തന്റെ നാലാമത്തെ ലോകകപ്പ് കളിക്കാന്‍ പോകുന്നത്. ആ 37 വയസില്‍ നില്‍ക്കുന്ന് താരമാവും ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാവുക എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 37ാം വയസിലും ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്. അതിന് ധോനിയെ സഹായിക്കുന്ന ഘടകം എന്തെന്ന് പറയുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്. 

ധോനിയുടെ ഫോം ഒരു ഗിഫ്റ്റല്ല. കഠിനാധ്വാനത്തിലൂടെ ധോനി നേടിയെടുക്കുകയാണ് ഈ ഫോം. ഈ പ്രായത്തിലും കളി തുടരാന്‍ ധോനിയെ പ്രാപ്തമാക്കുന്നത് ഈ കഠിനാധ്വാനമാണെന്ന് യുവി പറയുന്നു. 2011 ലോകകപ്പിന് ഇടയിലെ ഒരു സംഭവവും യുവി പറയുന്നു. ടീമിന് രണ്ട് ദിവസത്തെ ബ്രേക്ക് ലഭിച്ചു. എല്ലാവരും ക്രിക്കറ്റ് വിട്ട് സമയം ചിലവിട്ടപ്പോള്‍ ധോനി ആ ദിവസങ്ങളിലെല്ലാം ബാറ്റിങ് പരിശീലനത്തിലായിരുന്നു. ആ ഏഴ് ദിവസവും തുടര്‍ച്ചയായി ഇടവേളയില്ലാതെ ധോനി പരിശീലനത്തിലേര്‍പ്പെട്ടതായി യുവി പറയുന്നു. 

ഒരുപാട് വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചു വരുന്ന താരത്തിന് ഫോം നഷ്ടപ്പെടുന്ന സമയമുണ്ടാവും. ധോനി തന്റെ ബുദ്ധികൂര്‍മത കൊണ്ട് ആ പ്രതിസന്ധി മറികടന്നു. എപ്പോള്‍ സിംഗിള്‍ എടുക്കണം, എപ്പോള്‍ ബിഗ് ഷോട്ട് കളിക്കണം എന്നതില്‍ ധോനിക്ക് മറ്റാരേക്കാളും ധാരണയുണ്ടെന്നും യുവി പറയുന്നു.