ഈ ലോകകപ്പ് ബോറടിപ്പിക്കും? ആവേശം കെടുത്തുന്ന ഘടകങ്ങള്‍ ഇവ

മത്സര ഫലത്തില്‍ പ്രാധാന്യം ഇല്ലാതെ വരുന്ന നിരവധി മത്സരങ്ങള്‍ ഈ ലോകകപ്പില്‍ കാണേണ്ടതായി വന്നേക്കും
ഈ ലോകകപ്പ് ബോറടിപ്പിക്കും? ആവേശം കെടുത്തുന്ന ഘടകങ്ങള്‍ ഇവ

ലോകകപ്പ് ആവേശം മുന്നിലെത്തി കഴിഞ്ഞു. പത്ത് ടീമുകള്‍ തങ്ങളുടെ 9 എതിരാളികളേയും നേരിടുന്നു എന്നതാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ഹൈലൈറ്റ്. ലോകകപ്പിന്റെ ആവേശം ഇത് കൂട്ടുമെന്നാണ് ഐസിസി അവകാശപ്പെടുന്നതും. പക്ഷേ ഈ ഫോര്‍മാറ്റ് ലോകകപ്പിന്റെ ആവേശം കെടുത്തില്ലേയെന്ന ചോദ്യമാണ് ഇപ്പോളുയരുന്നത്...

ബോറടിപ്പിക്കുന്നത് ഇതാവും...

10 ടീമുകളും പരസ്പരം മത്സരിക്കും. അതില്‍ നാല് ടീമുകളാവും സെമിയിലേക്ക് കടക്കുക. 1992 ലോകകപ്പില്‍ ഈ ഫോര്‍മാറ്റ് ഉപയോഗിച്ചിരുന്നു. അന്ന് മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ടൂര്‍ണമെന്റ് നീണ്ടത്. ലോകചാമ്പ്യനെ അറിയുന്നതിന് മുന്‍പ് 48 മത്സരങ്ങള്‍ നടന്നു. 

ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാക് മത്സരം, ജൂണ്‍ 25ന് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം എന്നിവ നമുക്ക് ആവേശം തരുന്നതാണ്. എന്നാല്‍, മത്സര ഫലത്തില്‍ പ്രാധാന്യം ഇല്ലാതെ വരുന്ന നിരവധി മത്സരങ്ങള്‍ ഈ ലോകകപ്പില്‍ കാണേണ്ടതായി വന്നേക്കും. ടീമുകള്‍ ആധിപത്യം ഉറപ്പിച്ച് നേരത്തെ സെമി ബെര്‍ത്ത് ഉറപ്പിക്കുമ്പോള്‍, അല്ലെങ്കില്‍ തുടരെ തോല്‍വി നേരിട്ട് പുറത്തേക്ക് പോവുമ്പോള്‍. ഇത് കളികളുടെ ആവേശം കുറച്ചേക്കും...

നോക്കൗട്ട് പോരത്ര പോര

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ നോക്കൗട്ട് ഘട്ടം നല്‍കുന്ന ആവേശം വലുതാണ്. ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം ബെല്‍ജിയും ലോകകപ്പ് ഫുട്‌ബോളില്‍ പൊരുതിയത്...അല്ലെങ്കില്‍ അര്‍ജന്റീനയെ ഫ്രാന്‍്‌സ് തച്ചുതകര്‍ത്തത്...എന്നാല്‍ ഈ ലോകകപ്പില്‍ അത്തരം കാഴ്ചകള്‍ അധികം കാണാനാവില്ല. കാരണം, ദൈര്‍ഘ്യമേറിയ ലീഗ് ഘട്ടം കഴിഞ്ഞ് നമ്മള്‍ നേരെ രണ്ട് സെമി ഫൈനലിലേക്ക് കടക്കും...അതോടെ കാണാനാവുന്നത് മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍...

എന്നാല്‍, ഈ ഫോര്‍മാറ്റ് ആരാധകര്‍ക്കിടയില്‍ ക്ലിക്ക് ആയാല്‍ മുകളില്‍ പറഞ്ഞ നെഗറ്റീവ് എഫ്ക്റ്റ് പിന്നെ സ്വാധീനം ചെലുത്തില്ല. എങ്കിലും ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കാന്‍ ഫോര്‍മാറ്റിലെ ചെയിഞ്ച് തന്നെയാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. 

പത്ത് ടീമുകള്‍ മതിയോ? 

ലോകകപ്പിനായി പൊരുതുന്ന ടീമുകളുടെ എണ്ണം പത്തായി ചുരുക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ത്തിയതിന് ശേഷവും ലോകകപ്പില്‍ 10 ടീമുകള്‍ എന്നതാണ് ചോദ്യം ചെയ്യപ്പെട്ടത്. ടീമുകളുടെ എണ്ണം ചുരുക്കിയതോടെ ലോകകപ്പ് പോരിനായി ഇറങ്ങുന്നത് മുന്തിയ ടീമുകള്‍ മാത്രമാണെന്നുറപ്പിക്കുകയും അസോസിയേറ്റ് രാജ്യങ്ങളെ അവഗണിക്കുകയും ചെയ്തു. 

ക്രിക്കറ്റിന്റെ പ്രചാരം ലോകത്തിന്റെ എല്ലാ മൂലയിലേക്കും എത്തിക്കാന്‍ ഐസിസി ശ്രമം നടത്തി വരവെയാണ് ടീമുകളുടെ എണ്ണം ചുരുക്കി അതിനെതിരായ നീക്കം വരുന്നത്. ആഗോള മത്സരമാവാന്‍ ശ്രമിക്കുന്ന ക്രിക്കറ്റിന് തിരിച്ചടിയാവുന്നതാണ് ഈ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com