ഒത്തുകളി; എടികെ താരം ബോര്‍ജ ഫെര്‍ണാണ്ടസടക്കം നിരവധി താരങ്ങള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 09:37 PM  |  

Last Updated: 28th May 2019 09:37 PM  |   A+A-   |  

662x372a_17144531borja-1474639689-800

 

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ മത്സരങ്ങളില്‍ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് എടികെ മുന്‍ താരം ബോര്‍ജ ഫെര്‍ണാണ്ടസടക്കം ഒട്ടേറെ താരങ്ങള്‍ അറസ്റ്റില്‍. സ്പാനിഷ് ലീഗിലെ ഒന്നും രണ്ടും ഡിവിഷനുകളില്‍ നിലവില്‍ കളിക്കുന്നവരും മുന്‍ താരങ്ങളും ക്ലബ് ഭാരവാഹികളുമാണ് അറസ്റ്റിലായവരിലുള്‍പ്പെടുന്നത്.

2018 മെയില്‍ നടന്ന ലാ ലിഗ മത്സരത്തിനിടെ ഒത്തുകളി നടന്നെന്ന പരാതിയിലാണ് ഇപ്പോള്‍ വല്ലാഡോളിഡ് താരമായ ബോര്‍ജ ഫെര്‍ണാണ്ടസടക്കമുള്ളവരുടെ അറസ്റ്റ്. റയല്‍ മഡ്രിഡ് മുന്‍ താരം റൗള്‍ ബ്രാവോയും ഇതിലുള്‍പ്പെടുന്നു. കാര്‍ലോസ് അരന്‍ഡ, സമു സയ്‌സ്, ഇനിഗോ ലോപസ്് എന്നിവരും അറസ്റ്റിലായ പ്രമുഖരാണ്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കൊപ്പം ആദ്യ മൂന്ന് സീസണുകള്‍ കളിച്ചിട്ടുണ്ട് ബോര്‍ജ. രണ്ട് തവണ ടീം ഐഎസ്എല്‍ കിരീടം ചൂടിയപ്പോഴും ബോര്‍ജ ടീമിലുണ്ടായിരുന്നു. പ്രതിരോധ താരമായ ബ്രാവോ ആറ് സീസണില്‍ റയല്‍ മഡ്രിഡില്‍ കളിച്ചു. 2004 യൂറോ കപ്പ് കളിച്ച സ്പാനിഷ് ദേശീയ ടീമിലും ബ്രാവോ അംഗമായിരുന്നു.