ഫ്രഞ്ച് ഓപ്പണ്‍ ; നദാലും ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 05:30 AM  |  

Last Updated: 28th May 2019 05:30 AM  |   A+A-   |  

 

പാരിസ് : ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും നദാലിന്റെയും ജോക്കോവിച്ചിന്റെയും മുന്നേറ്റം. പോളണ്ടിന്റെ ഹബെര്‍ട്ട് ഹര്‍കാക്‌സിനെ തകര്‍ത്താണ് ലോക ഒന്നാം നമ്പറുകാരനായ നൊവാക്‌ ജോക്കോവിച്ച് വിജയം നേടിയത്. സ്‌കോര്‍ 6-4,6-2,6-2.

ജര്‍മനിയുടെ  യാനിക് ഹാന്‍ഫ്മാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പൊരുതി തോല്‍പ്പിച്ചാണ് നദാല്‍ രണ്ടാം റൗണ്ടിലേക്ക് എത്തുന്നത്.

വനിതാ സിംഗിള്‍സില്‍ നേരത്തേ ഏഞ്ചലിക് കെര്‍ബര്‍ തോറ്റ്  പുറത്തായിരുന്നു.
 രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്ര വിറ്റവോ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി. ഇടത്തേ കൈത്തണ്ടയ്്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം പിന്‍വാങ്ങിയത്.