കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ഉദ്ഘാടന ചടങ്ങുകൾ ഇന്ന്
By സമകാലിക മലയാളം ഡെസ്ക് | Published: 29th May 2019 03:30 PM |
Last Updated: 29th May 2019 04:24 PM | A+A A- |

ലണ്ടന്‍: ലോകം ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിലേക്ക് ഇറങ്ങാൻ മണിക്കൂറുകൾ മാത്രം. 12ാം ഐസിസി ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടിൽ തുടക്കമാകും. നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം ടീമുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. നാളെ ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്കയുമായി ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
This. Time. Tomorrow.#CWC19 pic.twitter.com/62SiiAIBYN
— Cricket World Cup (@cricketworldcup) May 29, 2019
ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് നടക്കും. ലണ്ടൻ ഒളിംപിക്സിലെ മാരത്തണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ നടന്ന ചരിത്രമുള്ള ബെക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ 'ദാ മാള്‍' റോഡിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ ഉള്‍പ്പെടെയുള്ളവ ചടങ്ങില്‍ അവതരിപ്പിക്കും. ഒളിംപിക്സിലേത് പോലുള്ള വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര്‍ക്ക് മാത്രമേ ഈ ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാനുള്ള അവസരമുള്ളു.
ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ചടങ്ങ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. മത്സരങ്ങള്‍ നാളെ തുടങ്ങുന്നതിനാല്‍ കളിക്കാരും ക്യാപ്റ്റന്മാരും ചടങ്ങിന് എത്തുമോയെന്ന് ഉറപ്പില്ല. എങ്കിലും മികച്ച ദൃശ്യവിരുന്ന് ഒരുക്കുമെന്നാണ് ഐസിസിയുടെ വാഗ്ദാനം.