ധോനിയുടെ സ്‌ട്രെയിറ്റ് ഹിറ്റ് കോഹ് ലിയേയും അമ്പരപ്പിച്ചു, ബാല്‍ക്കണിയില്‍ നിന്ന് കോഹ് ലി പറഞ്ഞത് കണ്ടെത്താന്‍ ചികഞ്ഞ് ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 09:59 AM  |  

Last Updated: 29th May 2019 04:27 PM  |   A+A-   |  

dhoni65

ലോകകപ്പില്‍ ചില്ലറ കളിയാവില്ല വരിക...രണ്ടാം സന്നാഹ മത്സരത്തില്‍ തകര്‍ത്തടിച്ച് ധോനി അതിന്റെ സൂചന നല്‍കി കഴിഞ്ഞു. ബിഗ് ഷോട്ടുകള്‍ കളിക്കാന്‍ അവിടെ മറിച്ചൊരു ചിന്ത ധോനിക്കുണ്ടായില്ല...ക്രീസില്‍ തകര്‍പ്പന്‍ ബാലന്‍സില്‍ നിന്ന് അനയാസം ബാറ്റ് സ്വിങ് ചെയ്യിക്കുന്ന ധോനി ഏതൊരു ക്രിക്കറ്റ് പ്രേമിയേയും ആവേശത്തിലാഴ്ത്തും. 

ഒരുവേള ക്രീസില്‍ ബാലന്‍സ് ചെയ്ത് കൃത്യമായ പൊസിഷനില്‍ ശരീരം എത്തിച്ച് ഷോര്‍ട്ട് ഉതിര്‍ക്കുന്നതില്‍ ധോനി ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍, ബംഗ്ലാദേശിനെതിരെ കണ്ടത് അനായാസം ഷോട്ടുകള്‍ പായിക്കുന്ന ധോനിയെയായിരുന്നു. 78 പന്തില്‍ നിന്ന് 113 റണ്‍സ് അടിച്ചെടുത്താണ് ധോനി ക്രീസ് വിട്ടത്.

ധോനിയുടെ ആ കൂറ്റന്‍ ഷോട്ടുകള്‍ കണ്ട് ആവേശത്തിലായവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമുണ്ട്. സെഞ്ചുറി തികയ്ക്കാന്‍ ധോനി പായിച്ച സ്‌ട്രെയ്റ്റ് ഹിറ്റ്  കോഹ് ലിയേയും അമ്പരപ്പിച്ചു. അത് കോഹ് ലിയുടെ മുഖത്തും പ്രകടമായിരുന്നു. സെഞ്ചുറി തികച്ച ധോനിയെ ബാല്‍ക്കണിയില്‍ നിന്നും അഭിനന്ദിക്കുന്നതിനിടയില്‍ കോഹ് ലി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ചികയുന്നതില്‍ ഒന്ന്. 

എന്താണ് കോഹ് ലി പറയുന്നതെന്ന് വ്യക്തമായിരുന്നില്ല. എന്തായാലും ധോനിയുടെ തകര്‍പ്പന്‍ കളിയും, അതിനോടുള്ള കോഹ് ലിയുടെ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.