ഫീല്‍ഡ് സെറ്റ് ചെയ്ത് ധോനി, അതും ബാറ്റ് ചെയ്യുമ്പോള്‍ ബംഗ്ലാദേശിന് വേണ്ടി!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 11:00 AM  |  

Last Updated: 29th May 2019 11:00 AM  |   A+A-   |  

dhonifieldset

വലിയ പ്രതീക്ഷയാണ് രണ്ടാം സന്നാഹ മത്സരത്തോടെ ധോനി ആരാധകര്‍ക്ക് നല്‍കുന്നത്. മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ കുഴങ്ങിയിട്ടും മധ്യനിരയില്‍ കരുത്തോടെ നിന്ന് ധോനി ഇന്ത്യയുടെ ബാറ്റിങ് കരുത്ത് എതിര്‍ ടീമുകള്‍ക്ക് കാണിച്ചു കൊടുത്തു. ധോനിക്ക് സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം...

ആ ചോദ്യത്തിന് കാരണമുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍...ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശ് പാര്‍ട്ട് ടൈം സ്പിന്നര്‍ സബ്ബീര്‍ റഹ്മന്‍ ബൗള്‍ ചെയ്യാനെത്തി. എന്നാല്‍ ഈ സമയം ഫീല്‍ഡില്‍ ധോനി പാകപ്പിഴകള്‍ തിരിച്ചറിഞ്ഞു. 

ഷോര്‍ട്ട് ഫൈന്‍ ലെഗ് പൊസിഷനില്‍ നില്‍ക്കേണ്ടിയിരുന്ന ഫീല്‍ഡര്‍ പൊസിഷനില്‍ നിന്ന് മാറിയാണ് നിന്നിരുന്നത്. ഇത് മനസിലാക്കിയ ധോനി ബൗളര്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ ചൂണ്ടിക്കാണിച്ചു. ഇത് സബ്ബിറിലും നാണക്കേടുണ്ടാക്കി.