റീയൂണിയന്‍ ഫോട്ടോയുമായി സെവാഗ്, ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 12:08 PM  |  

Last Updated: 29th May 2019 12:08 PM  |   A+A-   |  

sehwag123

2003, 2007 ലോകകപ്പുകളില്‍ ഒരുമിച്ച് കളിച്ചവര്‍, 2019ലെ ലോകകപ്പ് ഈ സംഘത്തിന് റീയൂണിയന്‍. ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും, സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വീരേന്ദര്‍ സെവാഗ് എഴുതിയതും അത് തന്നെ...റീയൂണിയന്‍...

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരത്തിന് ഇടയിലാണ് ഗാംഗുലിയും, സെവാഗും, ഹര്‍ഭജനും ഒരുമിച്ച് വന്നത്. ഇരുവര്‍ക്കും ഒരുമിച്ചുള്ള ഫോട്ടോ സെവാഗ് പങ്കുവെച്ചതോടെ ആരാധകരിലെ നൊസ്റ്റാള്‍ജിയ ഉണരാന്‍ തുടങ്ങി. ഗാംഗുലിയും, സെവാഗും ഒരുമിച്ച് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള നിരവധി ബാറ്റിങ് കൂട്ടുകെട്ടുകള്‍ പിറന്നിട്ടുണ്ട്. 

2003ലെ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ഫൈനലിലെ സെവാഗ്-ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ടാവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. സെവാഗിനെ ഓപ്പണിങ് പരീക്ഷിച്ച നായകനും ഗാംഗുലിയായിരുന്നു. 2011 ലോകകപ്പില്‍ സെവാഗും ഹര്‍ഭജനും ഇടം നേടിയിരുന്നു. നിലവില്‍ മൂന്ന് പേരും ലോകകപ്പിലെ കമന്ററി ഡ്യൂട്ടിയിലാണ്.