ഇനി ലോകകപ്പ് ആരവം ; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇംഗ്ലണ്ടിന് ബാറ്റിംഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2019 02:55 PM  |  

Last Updated: 30th May 2019 03:09 PM  |   A+A-   |  

 

ഓവല്‍ : ലോകം ഇനി ക്രിക്കറ്റ് മാമാങ്ക ലഹരിയിലേക്ക്. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫ് ഡുപ്ലെസി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നില്ല.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്രിസ് മോറിസും കളിക്കുന്നില്ല. ഡ്വെയ്ന്‍ പ്രിട്ടോറിയസാണ് മോറിസിന്റെ പകരക്കാരന്‍. ഇയാന്‍ മോര്‍ഗനാണ് ഇംഗ്ലണ്ട് നായകന്‍. ഇംഗ്ലീഷ് നിരയില്‍ യുവ ഓള്‍റൗണ്ടര്‍ ജെഫ്രെ ആര്‍ച്ചര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കും. ടീം ലൈനപ്പ് ഇങ്ങനെ.