എന്തൊരു ക്യാച്ചായിരുന്നു അത് ! വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകം, പറക്കും മനുഷ്യനായി ബെന്‍ സ്റ്റോക്‌സ് ( വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2019 11:05 PM  |  

Last Updated: 31st May 2019 08:42 AM  |   A+A-   |  

 

ഓവല്‍ : ആ നിമിഷത്തിന് ഓവലില്‍ തിങ്ങി നിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ സാക്ഷി. വായുവില്‍ ഉയര്‍ന്ന് തിരിഞ്ഞ് പന്തിനെ കൈക്കുള്ളിലാക്കിയ ബെന്‍ സ്‌റ്റോക്‌സിനെ അമാനുഷികന്‍ എന്നല്ലാതെ എന്താണ് വിളിക്കുക! ഒരു പക്ഷേ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കുള്ള ഏറ്റവും മികച്ച ക്യാച്ച് എന്നാവും ലോകം നാളെ ആ നിമിഷത്തെ വാഴ്ത്തുക.


 
ആദില്‍ റഷീദിനെ സിക്‌സര്‍ പറത്താന്‍ ശ്രമിക്കവേയാണ് ആന്‍ഡിലെ ഫലൂക്വ സ്റ്റോക്‌സിന്റെ കൈകളില്‍ കുരുങ്ങിയത്. ബൗണ്ടറി ലൈനില്‍ വച്ച് അവിസ്മരണീയമായ പറക്കും ക്യാച്ചിലൂടെ ഫലൂക്വ പുറത്ത്.

ലോകമെങ്ങും നിന്ന് ബെന്‍ സ്‌റ്റോക്‌സിനിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സ്റ്റോക്‌സ് കൈപ്പിടിയിലാക്കിയതെന്ന് ഐസിസി ട്വീറ്റ് ചെയ്തു. ഓവലില്‍ ഇന്ന് ബെന്‍ സ്‌റ്റോക്‌സിന്റെ ദിവസമായിരുന്നു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും സ്‌റ്റോക്‌സ് ഇന്ദ്രജാലം തീര്‍ത്തു. ഫീല്‍ഡിങിലും സൂപ്പര്‍ ഹ്യൂമനായതോടെ മാന്‍ ഓഫ് ദ മാച്ചും താരം സ്വന്തമാക്കി.