തല്ലുകൊള്ളിത്തരം തുടര്‍ന്ന് നെയ്മര്‍; നട്ട്മെഗ് ചെയ്തതിന് ടീമിലെ ജൂനിയര്‍ താരത്തെ വലിച്ച് താഴെയിട്ടു
By സമകാലിക മലയാളം ഡെസ്ക് | Published: 30th May 2019 11:28 AM |
Last Updated: 30th May 2019 11:29 AM | A+A A- |

തുടരെ അച്ചടക്ക നടപടി നേരിട്ടിട്ടും ഗ്രൗണ്ടില്‍ വീണ്ടും മോശം പെരുമാറ്റവുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. തന്റെ നട്ട്മെഗ് ചെയ്ത അണ്ടര്‍ 19 താരത്തെ ജേഴ്സിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടാണ് നെയ്മര്‍ പ്രതികരിച്ചത്.
ബ്രസീല്‍ ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. നേരത്തെ, ചാമ്പ്യന്‍സ് ലീഗ് ഒഫീഷ്യലുകളെ പരിഹസിച്ചതിനും, ഗ്യാലറിയില്‍ നിന്ന ആരാധകനെ പ്രഹരിച്ചതിനും നെയ്മര്‍ക്കെതിരെ നടപടി വന്നിരുന്നു.
Neymar nutmegged by 19 year old in Brazil training Shame! Shame! Shame! pic.twitter.com/JAcUAc5vAn
— Mark Goldbridge (@markgoldbridge) May 29, 2019
തുടര്‍ച്ചയായി നെയ്മറുടെ ഭാഗത്ത് നിന്നുമുണ്ടായ അച്ചടക്ക ലംഘനങ്ങളും നെയ്മറെ ബ്രസീല്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ സ്വാധീനം ചെലുത്തി. നായക സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ പരിക്ക് ഭീഷണിയുടെ സൂചനയും നെയ്മര്‍ നല്‍കിയിരുന്നു. എന്നാല്‍, പരിശീലനത്തിലേക്ക് നെയ്മര്‍ മടങ്ങിയെത്തിയതോടെ ആരാധകരുടെ ആ ആശങ്ക ഒഴിഞ്ഞു.
ജൂണ്‍ 15ന് ബോളിവിയയ്ക്കെതിരെയാണ് ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ ആദ്യ പോര്. അതിന് മുന്‍പ് സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഖത്തറിനേയും, ഹോണ്ടുറാസിനേയും നേരിടും. ജൂണ്‍ ആറ്, പത്ത് എന്നീ തിയതികളിലാണ് സൗഹൃദ മത്സരങ്ങള്‍.