അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ചു ; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ നടപടി 

ബിസിസിഐ നിയമപ്രകാരം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരന്‍ വിദേശത്ത് കളിക്കുന്നതിന് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം
അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ചു ; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ നടപടി 

മുംബൈ : അനുമതിയില്ലാതെ വിദേശത്ത് ടൂര്‍ണമെന്റില്‍ കളിച്ചതിന് ഇന്ത്യന്‍ യുവതാരത്തിനെതിരെ ബിസിസിഐ നടപടി സ്വീകരിച്ചു. ഇന്ത്യ എ താരവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളിക്കാരനുമായ റിങ്കു സിംഗിനെതിരെയാണ് നടപടി. മൂന്നുമാസത്തേക്കാണ് ക്രിക്കറ്റില്‍ നിന്നും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തത്. 

ബിസിസിഐയുടെ അനുമതിയില്ലാതെ റിങ്കു അബുദാബിയില്‍ അനൗദ്യോഗിക ട്വന്റി-20 ടൂര്‍ണമെന്റില്‍ കളിച്ചതാണ് നടപടിക്ക് ഇടയാക്കിയത്. ബിസിസിഐ നിയമപ്രകാരം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരന്‍ വിദേശത്ത് കളിക്കുന്നതിന് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. എന്നാല്‍ റിങ്കു സിംഗ് ഇത്തരത്തില്‍ അനുമതി തേടിയിരുന്നില്ല. 

താരത്തിന്റെ നടപടി ചട്ട ലംഘനമാണെന്ന് ബിസിസിഐ വിലയിരുത്തി. തുടര്‍ന്നാണ് താരത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്നും ബിസിസിഐ അറിയിച്ചു. വിലക്കിന്റെ പശ്ചാത്തലത്തില്‍ റിങ്കു സിംഗിനെ ഇന്ത്യ എ ടിമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്റെ കളിക്കാരനാണ് റിങ്കു സിംഗ്. മെയ് 31 ന് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ എടീമിലും റിങ്കു ഉള്‍പ്പെട്ടിരുന്നു. നടപടിക്ക് പിന്നാലെ റിങ്കുവിനെ ഇന്ത്യ എ ടീമില്‍ നിന്നും ഒഴിവാക്കി. നിയമലംഘനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ബിസിസിഐ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com