ലോകകപ്പ് : വെസ്റ്റിന്‍ഡീസിന് ടോസ് ; പാകിസ്ഥാന് ബാറ്റിംഗ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2019 02:58 PM  |  

Last Updated: 31st May 2019 03:13 PM  |   A+A-   |  

 

ലണ്ടന്‍ : ലോകകപ്പിലെ രണ്ടാംമല്‍സരത്തില്‍ പാകിസ്ഥാന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

പരിക്കില്‍ നിന്നും പൂര്‍ണമുക്തരാകാത്തതിനെ തുടര്‍ന്ന് എവിന്‍ ലൂയിസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരെ വിന്‍ഡീസ് ഒഴിവാക്കി. കെമര്‍ റോഷ്, ഫാബിയന്‍ അലന്‍ എന്നിവരെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാകിസ്ഥാന്‍ ആസിഫ് അലി, ഷോയബ് മാലിക്, ഷഹീന്‍ അഫ്രിദി, മൊഹമ്മദ് ഹസ്‌നെയിന്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കി. 


പാക് ടീം : ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹമ്മദ്, ഇമാദ് വാസിം, ഷദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മൊഹമ്മദ് ആമിര്‍

വെസ്റ്റിന്‍ഡീസ് ടീം : ക്രിസ് ഗെയ്ല്‍, ഷായി ഹോപ്പ്, ഡാരെന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, ആന്‍ഡ്രൂ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത് വെയ്റ്റ്, ആഷ്‌ലി നഴ്‌സ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷെന്‍ തോമസ്‌