ആ കണക്ക് തീര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ മുന്‍പിലുണ്ടാവും മെസി; അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരിച്ചെത്തി

കോപ്പ അമേരിക്കയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ മഞ്ഞപ്പടയ്‌ക്കെതിരെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ മുന്‍പില്‍ മെസിയുമുണ്ടാവും
ആ കണക്ക് തീര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ മുന്‍പിലുണ്ടാവും മെസി; അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരിച്ചെത്തി

കോപ്പ അമേരിക്കയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ മഞ്ഞപ്പടയ്‌ക്കെതിരെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ മുന്‍പില്‍ മെസിയുമുണ്ടാവും. അര്‍ജന്റീനിയന്‍ ടീമിലേക്ക് മെസി തിരികെ എത്തി. നവംബറില്‍ ബ്രസീലിനും, ഉറുഗ്വേയ്ക്കും എതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി കളിക്കും. 

കോപ്പ അമേരിക്കയില്‍ അഴിമതിയാണെന്ന പ്രതികരണത്തോടെ വിലക്ക് നേരിട്ടാണ് മെസി അര്‍ജന്റീനിയന്‍ ടീമില്‍ നിന്ന് വിട്ടു നിന്നിരുന്നത്. ബ്രസീലിന് കിരീടം കൊടുക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണ് കോപ്പ അമേരിക്ക അധികൃതര്‍ ചെയ്യുന്നത് എന്നായിരുന്നു മെസിയുടെ വിമര്‍ശനം. 

ബ്രസീലിനും, ഉറുഗ്വേയ്ക്കുമെതിരായ സ്‌കലോനിയുടെ സംഘത്തില്‍ മെസിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 15ന് സൗദി അറേബ്യയിലാണ് ബ്രസീലിനെതിരായ അര്‍ജന്റീനയുടെ മത്സരം. മൂന്ന് ദിവസത്തിന് ശേഷം ഇസ്രായേലില്‍ വെച്ച് ഉറുഗ്വേയെ അര്‍ജന്റീന നേരിടും. ബാഴ്‌സയിലെ സഹതാരം സുവാരസിനെതിരെ മെസി നേര്‍ക്കുനേര്‍ വരുന്നു എന്ന കൗതുകവുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com