വിക്കറ്റ് കീപ്പറെ അഭിമുഖീകരിച്ച് നിന്ന് ഷോട്ട്; വിചിത്രമായ പൊസിഷനുമായി ഓസ്‌ട്രേലിയന്‍ താരം

വിചിത്രമായ പൊസിഷനില്‍ നിന്നിട്ടും പന്ത് പുള്‍ ചെയ്ത് ഷോട്ട് ഉതിര്‍ക്കാന്‍ മാത്രമാണ് ബെയ്‌ലിക്ക് സാധിച്ചത്
വിക്കറ്റ് കീപ്പറെ അഭിമുഖീകരിച്ച് നിന്ന് ഷോട്ട്; വിചിത്രമായ പൊസിഷനുമായി ഓസ്‌ട്രേലിയന്‍ താരം

ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്ന് മറ്റൊരു വിചിത്രമായ ബാറ്റിങ് പൊസിഷന്‍ കൂടി. ബൗളറുടെ റണ്ണ് അപ്പിന്റെ സമയം വിക്കറ്റ് കീപ്പറെ ഫേസ് ചെയ്ത് നില്‍ക്കുകയായിരുന്നു ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലി. ഓസ്‌ട്രേലിയയുടെ ഡൊമസ്റ്റിക് ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന് ഇടയിലാണ് സംഭവം. 

വിചിത്രമായ പൊസിഷനില്‍ നിന്നിട്ടും പന്ത് പുള്‍ ചെയ്ത് ഷോട്ട് ഉതിര്‍ക്കാന്‍ മാത്രമാണ് ബെയ്‌ലിക്ക് സാധിച്ചത്. ഇത് ആദ്യമായല്ല ബെയ്‌ലിയില്‍ നിന്നും ഇത്തരം സമീപനം വരുന്നത്. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഇടയിലും ബെയ്‌ലി പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട്. 

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയയെ 41.5 ഓവറില്‍ 127 റണ്‍സിന് ടാസ്മാനിയ ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടാസ്മാനിയ 226 റണ്‍സ് എടുത്ത് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. പരീക്ഷണ ഷോട്ടുകള്‍ക്ക് ശ്രമിച്ച ബെയ്‌ലി 67 പന്തില്‍ നിന്ന് 41 റണ്‍സ് എടുത്ത് പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com