ഈ പെണ്ണിന്റെ ചാടിപ്പിടുത്തം കണ്ടാല്‍ ആരും ഞെട്ടും; ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഹര്‍മന്‍പ്രീത്

ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്നത് ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച ക്യാച്ച് എന്ന് പറയാവുന്നതില്‍ ഒന്ന്
ഈ പെണ്ണിന്റെ ചാടിപ്പിടുത്തം കണ്ടാല്‍ ആരും ഞെട്ടും; ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഹര്‍മന്‍പ്രീത്

ക്യാച്ച് കണ്ടാല്‍ ആരും അത്ഭുതപ്പെട്ട് പോവും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്നത് ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച ക്യാച്ച് എന്ന് പറയാവുന്നതില്‍ ഒന്ന്...

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സ് പറത്തി സെഞ്ചുറിയിലേക്കെത്താമെന്ന സ്റ്റഫാനി ടെയ്‌ലറിന്റെ സ്വപ്‌നമാണ് പിഴയ്ക്കാത്ത ചാട്ടത്തിലൂടെ ഹര്‍മന്‍പ്രീത് തകര്‍ത്തത്. രണ്ട് ബോള്‍ മാത്രം ശേഷിക്ക് 88 റണ്‍സില്‍ നില്‍ക്കുകയായിരുന്നു സ്‌റ്റെഫാനി. തൊട്ടടുത്ത പന്തില്‍ കൂറ്റന്‍ സിക്‌സ് പറത്തി. സ്‌കോര്‍ 94ലേക്ക്. 

വിന്‍ഡിസ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിക്‌സ് പറത്തി സെഞ്ചുറി പറത്താന്‍ സ്റ്റെഫാനിയയുടെ ശ്രമം. പക്ഷേ ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് ഇഞ്ചുകള്‍ മാത്രം വ്യത്യാസത്തില്‍ നിന്ന് ഹര്‍മന്‍പ്രീത് ഒരൊറ്റ ചാട്ടത്തിലൂടെ പന്ത് കൈക്കലാക്കി. ബാലന്‍സ് പോയതുമില്ല. ട്വന്റി20 സെഞ്ചുറിയെന്ന സ്‌റ്റെഫാനിയയുടെ സ്വപ്‌നം പൊലിഞ്ഞു. 

ഇവിടെ ഹര്‍മന്‍ എടുത്ത ക്യാച്ചിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. ഒറ്റക്കയ്യിലാണ് ഹര്‍മന്‍ പന്ത് ചാടിപ്പിടിച്ചത്. ഹര്‍മന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ് മികവ് വന്നെങ്കിലും കളിയില്‍ ഇന്ത്യയെ കാത്തിരുന്നത് നിരാശയാണ്. തോല്‍വി നേരിട്ടത് ഒരു റണ്‍സിന്. 226 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ 224 റണ്‍സിന് ഓള്‍ ഔട്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com